20 December 2024, Friday
KSFE Galaxy Chits Banner 2

സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരിക്കും: കൃഷിമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 29, 2022 8:50 pm

നാളികേര വില ഇടിഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചതേങ്ങ സംഭരണം ഊർജ്ജിതമാക്കാൻ തീരുമാനിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.
കേരഫെഡിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ, വിഎഫ്‌പിസികെ ടെ വിപണികൾ, നാളികേര വികസന കോർപറേഷൻ എന്നിവ മുഖേനയാണ് പച്ചത്തേങ്ങ സംഭരണം നടത്തുക. നിലവിൽ സംഭരണം നടത്തുന്ന ഇടങ്ങൾക്ക് പുറമെയാണ് പുതിയ കേന്ദ്രങ്ങൾ കൂടി അനുവദിക്കുന്നത്. സ്വാശ്രയ കർഷക സംഘങ്ങൾക്ക് ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി വിഎഫ്‌പിസികെ സിഇഒയെ ചുമതലപ്പെടുത്തി. 

വടക്കൻ ജില്ലകളിൽ കൂടുതൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിഎഫ്‌പിസികെയുടെ പത്തും പാലക്കാട് ജില്ലയിൽ 15ഉം കർഷകവിപണികളാണ് നിലവിൽ സംഭരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സംഭരണ കേന്ദ്രങ്ങളിൽ വച്ചുതന്നെ കർഷകരുടെ അപേക്ഷകളും മറ്റു രേഖകളും പരിശോധിച്ച് വിലയിരുത്തും. തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാകും കൈമാറുക. ജില്ലാതലത്തിൽ പച്ചത്തേങ്ങ സംഭരണവും സംഭരിക്കുന്ന തേങ്ങ കൊപ്രയാക്കുന്നതിന് കേരഫെഡ് ഗോഡൗണുകളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾക്ക് ജില്ലാ കൃഷി ഓഫീസർ നേതൃത്വം നൽകും. ആവശ്യമുള്ള ജില്ലകളിൽ കൂടുതൽ വിപണികൾ സംഭരണത്തിനായി സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

Eng­lish Summary:State govt to stock coconuts: Agri­cul­ture Minister
You may also like this video

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.