3 March 2026, Tuesday

Related news

March 2, 2026
February 26, 2026
February 23, 2026
February 17, 2026
February 13, 2026
February 12, 2026
February 9, 2026
February 5, 2026
February 5, 2026
February 3, 2026

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബർ 21 മുതൽ 28 വരെ; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

Janayugom Webdesk
തിരുവനന്തപുരം
October 9, 2025 4:30 pm

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് കായികമേള നടക്കുക. ഒളിമ്പിക്‌സ് മാതൃകയിൽ മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തലസ്ഥാന നഗരിയിലെ 12 വേദികളിലായി നടക്കുന്ന കായിക മേളയിൽ 39 ഇനങ്ങളിലായി 9232 മത്സരങ്ങൾ അരങ്ങേറും. 25,325 കായിക താരങ്ങൾ പങ്കെടുക്കുന്ന മേളയിൽ 2000 ഭിന്നശേഷി കായിക താരങ്ങളും ഇത്തവണ ഭാഗമാകും. ബ്രാൻഡ് അംബാസഡർ ആയതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള സഞ്ജുവിന്റെ പ്രതികരണമുൾപ്പെടുന്ന വീഡിയോ വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

“ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേള ഇത്തവണ തിരുവനന്തപുരത്ത്. ഒക്ടോബര്‍ 21 മുതല്‍ 28 വരെ നടക്കുന്ന കായികമേളയുടെ ഭാഗമാകാന്‍ ഞാനുമുണ്ട്. മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നതില്‍ ഏറെ സന്തോഷമുണ്ട്. കേരള സ്‌കൂള്‍ കായിക മേള 2025 വന്‍ വിജയമാകാന്‍ നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം,” വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച വീഡിയോയിൽ സഞ്ജു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.