സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ(കെജിഒഎഫ്) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കുത്തക മുതലാളിമാർക്ക് തീറെഴുകുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെറ്റായ നയങ്ങൾ നടപ്പിലാക്കി ജനങ്ങളുടെ സ്വാതന്ത്ര്യവും കോടികളുടെ ആസ്തിയുള്ള സ്ഥാപനങ്ങളും സ്വകാര്യ മുതലാളിമാർക്ക് കൈമാറുകയാണ് കേന്ദ്ര സർക്കാർ. പൊതുസ്വത്തുക്കൾ നമ്മുടേതല്ലാതായി മാറുന്നു. ഇതനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ഇല്ലാതാക്കിക്കൊണ്ടാണ് ഫാസിസ്റ്റ് ഭരണകൂടം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെജിഒഎഫ് ജില്ലാ പ്രസിഡന്റ് സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എ കെ സിദ്ധാർത്ഥൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി വിജയകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ. ജെറീഷ് കെ എം പ്രവർത്ത റിപ്പോർട്ടും ഡോ. ദിൽവേദ് ആർ എസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ നൗഫൽ ഇ വി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ വിക്രാന്ത് വി, ടി എം സജീന്ദ്രൻ, ജയപ്രകാശ് കെ, പ്രദീപ് കെ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കേന്ദ്ര സർക്കാരിന്റെ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും പിഎഫ്ആർഡിഎ നിയമം പിൻവലിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 15 അംഗ ജില്ലാ കമ്മിറ്റിയും 25 അംഗം ജില്ലാ കൗൺസിലും അഞ്ച് അംഗം വനിതാ കമ്മിറ്റിയും 25 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികളായി സാജിദ് അഹമ്മദ് (പ്രസിഡന്റ്), ഡോ. സിദ്ധിക്ക്, രജനി മുരളീധരൻ (വൈസ് പ്രസിഡന്റുമാർ), ഡോ. ജെറീഷ് കെ എം (സെക്രട്ടറി), ഡോ. മിഥുൻ, ദന (ജോയിന്റ് സെക്രട്ടറിമാർ), ഡോ. ദിൽവേദ് ആർ എസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി പ്രസിഡന്റായി നിഷ കെ, വൈസ് പ്രസിഡന്റ് അഞ്ജലി ഹരി, സെക്രട്ടറി ധന്യ ബാലഗോപാൽ, ജോയിന്റ് സെക്രട്ടറി സജിത, ട്രഷറർ ഡോ. ആനി നവോമി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
English Summary: Statutory pension should be restored: KGOF
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.