പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിയത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് നോട്ടീസ് അയക്കാനും നിർദേശം നൽകി.
ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടേതാണ് ഉത്തരവ്.
കേന്ദ്രം കഴിഞ്ഞ വർഷം ഒക്ടോബര്‍ നാലിന് പുറത്തിറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത കർണാടക ലോറി ഓണേഴ്സ് ഫെഡറേഷനാണ് കോടതിയെ സമീപിച്ചത്. കേന്ദ്രം സമാനമായ വിജ്ഞാപനം ഇറക്കിയെങ്കിലും 2017ൽ ഹൈക്കോടതി അത് റദ്ദാക്കിയതാണെന്ന് ഹർജിയിൽ പറയുന്നു.
15 വർഷത്തിൽ കൂടുതല്‍ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് 600രൂപയിൽ നിന്ന് 5000 രൂപയാണ് കൂട്ടിയത്. ബൈക്കുകളുടെ ഫീസ് 300ൽ നിന്ന് 1000 രൂപയാക്കി. ബസുകളുടേയും ട്രക്കുകളുടേയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസ് 1500ൽ നിന്ന് 12,500 ആയാണ് വർധിപ്പിച്ചത്. വാണിജ്യ വാഹനങ്ങൾക്ക് ഓരോ വർഷവും ഫിറ്റ്നസ് പുതുക്കേണ്ടതുണ്ട്.
English Summary:Stay for the sharp rise in the registration fee for older vehicles
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.