19 December 2024, Thursday
KSFE Galaxy Chits Banner 2

ഓഹരിവിപണിയില്‍ തളര്‍ച്ച: നാല് പ്രധാന കമ്പനികള്‍ക്ക് ഒരുലക്ഷത്തിലധികം കോടി നഷ്ടം

Janayugom Webdesk
ന്യൂഡൽഹി
April 10, 2022 10:43 pm

രാജ്യത്ത് ഓഹരിവിപണിയിലെ പ്രധാനകമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച ഒരുലക്ഷത്തിലധികം കോടി രൂപയുടെ നഷ്ടം. ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളിൽ ഉള്‍പ്പെടുന്ന റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, ബജാജ് ഫിനാൻസ് എന്നിവര്‍ക്ക് 1,05,848 കോടി നഷ്ടമായി.
അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌യുഎൽ, എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, ഭാരതി എയർടെൽ എന്നിവ ചേർന്ന് 51,628 കോടി രൂപയുടെ നേട്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ച സെൻസെക്‌സ് 170.49 പോയിന്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റിയില്‍ 113.90 പോയിന്റ് അഥവാ 0.64 ശതമാനം ഇടിവ് നേരിട്ടു.

ടിസിഎസിനാണ് ഏറ്റവുമധികം മൂല്യനഷ്ടം സംഭവിച്ചത്. ആകെ വിപണിമൂല്യം 40,640 കോടി ഇടിഞ്ഞ് 13,49,037 കോടി രൂപയായി. ഇൻഫോസിസിന്റെ വിപണി മൂലധനം 36,703 കോടി രൂപ ഇടിഞ്ഞ് 7,63,565 കോടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) വിപണി മൂല്യം 25,503 കോടി രൂപ ഇടിഞ്ഞ് 17,70,205 കോടി രൂപയായി കുറഞ്ഞു. ബജാജ് ഫിനാൻസിന്റെ വിപണി മൂലധനം 2,999 കോടി രൂപ ഇടിഞ്ഞ് 4,45,810 കോടി രൂപയിലെത്തി.

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്‌യുഎൽ) മൂല്യം 24,048 കോടി രൂപ ഉയർന്ന് 5,12,857 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റേത് 12,403 കോടി രൂപ ഉയർന്ന് 5,24,180 കോടി രൂപയായും ഉയർന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7,050 കോടി രൂപ കൂടി. എസ്ബിഐയുടെ ആകെ വിപണിമൂല്യം 4,60,599 കോടി രൂപയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 4,880 കോടി രൂപ ഉയർന്ന് 8,40,204 കോടി രൂപയായി.
ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 1,949 കോടി രൂപ ഉയർന്ന് 4,18,574 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സിയുടെ മൂല്യം 1,296 കോടി രൂപ ഉയർന്ന് 4,45,659 കോടി രൂപയിലുമെത്തി. ആദ്യ പത്ത് കമ്പനികളില്‍ ഒന്നാമത് റിലയന്‍സ് തന്നെയാണ്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, എസ്ബിഐ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി, എയർടെൽ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

Eng­lish Sum­ma­ry: Stock mar­ket slump: Four major com­pa­nies lose over Rs 1 lakh crore

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.