വിലക്കയറ്റത്തിനെതിരെ ശിവനും പാര്‍വതിയുമായി വേഷം ധരിച്ച് തെരുവുനാടകം കളിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ ദമ്പതികളില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അസമിലെ നാഗാവിലാണ് സംഭവം. ദമ്പതികളായ ബ്രിഞ്ചി ബോറ, കരിഷ്മ എന്നിവരാണ് ശിവ പാര്‍വതിമാരായി തെരുവു നാടകം കളിച്ച് പ്രതിഷേധിച്ചത്. ഇതില്‍ ശിവന്റെ വേഷം ധരിച്ച ബ്രിഞ്ചി ബോറോക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഇന്ധന, ഭക്ഷണ, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവാണ് നാടകത്തിന്റെ പ്രമേയം. ശിവനും പാര്‍വതിയും ഇരുച്ചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വഴിയില്‍ ഇന്ധനം തീര്‍ന്ന് നിന്നുപോവുകയും തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്നതാണ് നാടകം.
വന്‍കിട മുതലാളിമാരുടെ താല്പര്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ആശങ്കയില്ലെന്നും ശിവന്റെ വേഷം ധരിച്ച നടന് പറയുന്നു. രാജ്യത്തെ മറ്റു വിഷയങ്ങളും നാടകത്തില്‍ കടന്നുവരുന്നു. ഒടുവില്‍ ജനങ്ങളോട് മോഡി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനും ശിവന് ആഹ്വാനം ചെയ്യുന്നുണ്ട്. ബജ്രംഗ് ദള്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ ഹിന്ദു സംഘടനകളുടെ പരാതിയില്‍ നടനെ നഗാവ് സദര്‍ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.
English Summary: Street drama against price hike: Shivan arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.