സിനിമ മേഖലയിലെ സമരവുമായി ബന്ധപ്പെട്ട് സുരേഷ് കുമാറിന്റെ കത്ത് സര്‍ക്കാരിന് ലഭിച്ചുവെന്ന് സംസ്ഥാന സാംസ്ക്കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍.മൂന്നു വിഷയങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയിരിക്കുന്നത്. കത്തിലെ വിഷയങ്ങൾ പരിശോധിക്കാൻ സെക്രട്ടറിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമരത്തിന് ആധാരമായ വിഷയം എന്ത് എന്നത് സർക്കാറിന് ബോധ്യപ്പെട്ടു വരുന്നതേയുള്ളൂ എന്നും മന്ത്രി അറിയിച്ചു.
സിനിമാ നയം സർക്കാർ രൂപീകരിച്ചു.സർക്കാർ കോൺക്ലേവിലേക്ക് പോകുന്ന ഘട്ടമാണിത്.സിനിമാ മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി സർക്കാർ വലിയതോതിൽ കാര്യങ്ങൾ ചെയ്യുന്നു. പ്രൊഡ്യൂസസിന്റെ സംഘടനയാണ് കത്ത് നൽകിയിരിക്കുന്നത്.കത്തിലെ കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.തമ്മിലുള്ള പ്രശ്നങ്ങൾ അവർ തമ്മിൽ തന്നെ പരിഹരിക്കേണ്ടത്.സർക്കാർ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും.സിനിമാ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഇടപെടൽ നടത്തിയ സർക്കാർ ആണിത് എന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.