18 December 2025, Thursday

Related news

February 12, 2025
September 5, 2024
December 30, 2023
November 2, 2023
September 5, 2023
September 2, 2023
June 18, 2023
April 11, 2023
March 13, 2023
February 14, 2023

മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

Janayugom Webdesk
ചെന്നൈ 
February 14, 2023 11:11 pm

മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യെയാണ് തിങ്കളാഴ്ച വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അതേസമയം, ഇതിനുപിന്നാലെ മറ്റൊരു വിദ്യാര്‍ത്ഥിയും കാമ്പസില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കര്‍ണാടക സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യാശ്രമം നടത്തിയത്. രണ്ടുസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഐഐടി അഡ്മിനിസ്ട്രേഷനെതിരേ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കാമ്പസിലെ മഹാനദി ഹോസ്റ്റലിലാണ് സ്റ്റീഫന്‍ സണ്ണിയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഒരാഴ്ചയായി വിദ്യാര്‍ത്ഥി വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമികവിവരം.
ഒരു ആത്മഹത്യാക്കുറിപ്പ് സ്റ്റീഫന്റെ ലാപ്‌ടോപ്പില്‍നിന്ന് കണ്ടെടുത്തതായി വിവരമുണ്ട്. സംഭവത്തില്‍ കോട്ടൂര്‍പുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ബോംബെ ഐഐടിയില്‍ ജാതി അധിക്ഷേപത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. 

Eng­lish Sum­ma­ry: Stu­dent com­mits sui­cide at IIT Madras

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.