23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 23, 2023
August 17, 2022
July 22, 2022
July 19, 2022
July 18, 2022
July 18, 2022
November 20, 2021

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ; റീപോസ്റ്റ്മോർട്ടം ഇന്ന്

Janayugom Webdesk
July 19, 2022 8:31 am

തമിഴ്‌നാട് കള്ളക്കുറിശി ശക്തി മെട്രിക്ക് ഇന്റർനാഷണൽ സ്കൂളിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ റീപോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ കള്ളക്കുറിശി ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്നലെ മദ്രാസ് ഹൈക്കോടതിയാണ് റീ പോസ്റ്റ്മോർട്ടത്തിന് ഉത്തരവിട്ടത്.

വിദഗ്ദരുടെ നേതൃത്വത്തിൽ പൂർണ്ണമായി നടപടികൾ വീഡിയോയിൽ പകർത്തും. സ്കൂളിലെ സംഘർഷത്തിൽ ഇതുവരെ 375 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിന്ന സേലത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.

സ്കൂൾ ക്യാമ്പസിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് മദ്രാസ് ഹൈക്കോടതി നടത്തിയത്. ചിന്നസേലത്തേത് പദ്ധതിയിട്ട് നടപ്പാക്കിയ പ്രതിഷേധമെന്ന് കോടതി പറഞ്ഞു. പ്രതിയെ പിടിക്കാൻ സ്കൂൾ കത്തിച്ചാൽ മതിയോയെന്നും കുട്ടികളുടെ ടീസിയും മറ്റ് രേഖകളും അടക്കം കത്തിക്കാൻ ആരാണ് അനുവാദം തന്നതെന്നും പ്രതിഷേധക്കാരോട് മദ്രാസ് ഹൈക്കോടതി സിങ്കിൾ ബെഞ്ച് ജഡ്ജ് സതീഷ് കുമാർ ചോദിച്ചു.

അതേസമയം സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സിഐഡി സംഘത്തിന്റെ നേതൃത്വത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരേയും പ്രിൻസിപ്പലിനയും പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണിമയൂർ ശക്തി മെട്രിക്കുലേഷൻ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. സ്കൂളിലെ അധ്യാപകർ മാനസികമായി പീഡിപ്പക്കുന്നുവെന്ന് കത്തെഴുതി വച്ചായിരുന്നു ആത്മഹത്യ.

കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് ഇന്നലെയുണ്ടായത്. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്നലെ നടത്തിയെങ്കിലും സ്വീകരിക്കാൻ കുടുംബം തയ്യാറായില്ല. ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സ്വീകരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.

പഠിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകർ മാനസിക പീഡനം നടത്തിയെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സ്കൂളിലെ മറ്റു കുട്ടികളും ഇതേരീതിൽ പെരുമാറിയെന്നും കുറിപ്പിലുണ്ട്.

Eng­lish summary;Suicide of Plus Two stu­dent; Repost­mortem today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.