സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികളെ കോളജ് ബസില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനം. കോളജ് ബസ് ദേശീയ പാതയില്‍ തടഞ്ഞുനിര്‍ത്തി അകത്തുകയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. കോയമ്പത്തൂർ ചാവടിയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികല്‍ ബസിലുണ്ടായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മർദനമേറ്റ വിദ്യാർത്ഥികളാരും പരാതി നൽകിയിട്ടില്ല. എന്നാൽ ബസിലെ ദൃശ്യങ്ങൾ പുറത്തുവരികയും ഡ്രൈവർ പരാതിനൽകുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്.
വിദ്യാർത്ഥിയും കഞ്ചിക്കോട് സ്വദേശിയുമായ രോഹിത്ത് (20) ഉൾപ്പെടെ കണ്ടാലറിയുന്ന അഞ്ചുപേർക്കെതിരേയാണ് കേസെടുത്തതെന്ന് വാളയാർ പൊലീസ് പറഞ്ഞു.
English summary: Students were beaten
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.