ഇന്ത്യയുള്‍പ്പെടെയുളള തെക്കനേഷ്യന്‍ രാജ്യങ്ങളിലെ തീവ്ര കോവിഡ് ബാധയ്ക്ക് കാരണം പ്രത്യേക ജനിതക പ്രശ്‌നമാണെന്ന്പുതിയ പഠന റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചില ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ ഗുരുതര കോവിഡ് ബാധയ്ക്ക് കാരണം അവരില്‍ കാണപ്പെട്ട പ്രത്യേക തരം ജീന്‍ മൂലമാണെന്ന് കണ്ടെത്തിയത്.
കോവിഡ് രോഗികളില്‍ ശ്വസന പ്രശ്‌നങ്ങളെ ഇരട്ടിയാക്കുന്നതിന് ഇത്തരം പ്രത്യേക ജീനുകള്‍ കാരണമാകുമെന്ന് പഠനം പറയുന്നു.
ശ്വാസനാളികളിലെ കോശങ്ങളെയും ശ്വാസകോശത്തെയും കൊവിഡ് വൈറസിനോട് പ്രതികരിക്കുന്നതില്‍ നിന്നും പ്രസ്തുത ജീന്‍ തടസ്സപ്പെടുത്തുന്നതായാണ് പഠനം കണ്ടെത്തിയത്. തെക്കനേഷ്യന്‍ പാരമ്പര്യമുള്ള ആളുകളില്‍ അറുപതു ശതമാനം പേരിലും ഇത്തരം ജീന്‍ കണ്ടെത്തിയാതായി പഠനം വിശദമാക്കുമ്പോള്‍ യൂറോപ്യന്‍ പാരമ്പര്യമുള്ളവരില്‍ വെറും പതിനഞ്ചു ശതമാനം പേരിലാണ് ഇത്തരം ജീന്‍ സാന്നിധ്യമുള്ളതെന്നും പഠനം വെളിപ്പെടുത്തുന്നു.
ENGLISH SUMMARY: Studies show that severe covid in South Asian countries, including India, is caused by a specific gene
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.