22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

സുഭദ്ര കൊ ലപാതകം; സിനിമ സ്റ്റൈല്‍, പ്രതികള്‍ മൃതദേഹത്തില്‍ 20 കിലോ പഞ്ചസാര വിതറി

Janayugom Webdesk
ആലപ്പുഴ
September 27, 2024 11:36 am

കലവൂര്‍ സുഭദ്ര കൊലക്കേസില്‍ പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറിയിരുന്നു. തെളിവു നശിപ്പിക്കാനായിട്ടാണ് ഇതെന്ന് പൊലീസ് പറഞ്ഞു. 20 കിലോ പഞ്ചസാര വിതറിയാണ് സുഭദ്രയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കുമെന്ന കരുതിയിരുന്നു. യൂ ട്യൂബില്‍ കണ്ട ഒരു മലയാള സിനിമയില്‍ നിന്നാണ് മാത്യൂസിന് ഇത്തരമൊരു ആശയമുണ്ടായതെന്ന് പൊലീസ് സൂചിപ്പിച്ചു.

കുഴിയില്‍ മൃതദേഹം ഇട്ട ശേഷം പഞ്ചസാര വിതറുകയായിരുന്നു. എന്നാല്‍ കുഴിക്ക് ആഴം കൂടുതലായതിനാലും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാലും ഉറുമ്പരിച്ചില്ല. പഞ്ചസാര വാങ്ങിയ മാത്യൂസിനെ കലവൂരിലെ കട ഉടമ ഇവരെ തിരിച്ചറിഞ്ഞു. സുഭദ്ര ധരിച്ചിരുന്ന മാല പ്രതികള്‍ താമസിച്ചിരുന്ന വാടകവീടിനു പിന്നിലെ തോട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സ്വര്‍ണമാണെന്നു കരുതി മാല എടുത്തെങ്കിലും മുക്കുപണ്ടമാണെന്ന് മനസ്സിലാക്കിയതോടെ തോട്ടിലേക്ക് എറിയുകയായിരുന്നുവെന്ന് മാത്യൂസ് പൊലീസിനോട് പറഞ്ഞു. 19നു പ്രതികളുമായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും മാല കണ്ടുകിട്ടിയില്ല. ഇന്നലെ വീണ്ടും തൊഴിലാളികളുടെ സഹായത്തോടെ തോട്ടിലെ മാലിന്യങ്ങള്‍ നീക്കിയപ്പോഴാണ് മാല ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.