അറസ്റ്റ് വാറണ്ട് ഉള്ളപ്പോള്‍ ഐസി ബാലകൃഷ്ണന്‍ ഒളിവില്‍ കഴിയുന്നത് സ്വഭാവികമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.അര്‍ബന്‍ സഹകരണ ബാങ്കില്‍ നിയമനത്തിന് ഐസി 15 ലക്ഷം വാങ്ങിയെന്ന ആരോപണത്തില്‍ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം നടപടിയെന്നും പ്രതികരണം.
എന്‍ എം വിജയന്റെ കുംടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം ഓഫീസ് സ്റ്റാഫ് കോഴ വാങ്ങിയ സംഭവത്തിൽ ഒത്തുതീർപ്പിന് ശ്രമം. ബെന്നി കൈനിക്കൽ പണം തിരിച്ചുനൽകാമെന്ന് പറഞ്ഞതായും സ്ഥലമിടപാടിന് വാങ്ങിയതാണ് എന്ന് പറഞ്ഞാൽ ഒത്തുതീർപ്പാക്കാം എന്നാണ് ധാരണയെന്ന് പരാതിക്കാരനും പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.