22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 14, 2024
September 11, 2024
August 22, 2024
August 14, 2024
July 20, 2024
July 8, 2024
July 7, 2024
February 9, 2024
January 7, 2024

വേനല്‍ മഴ: സംസ്ഥാനത്ത് 337 കോടി രൂപയിൽപരം രൂപയുടെ കൃഷി നാശം

Janayugom Webdesk
തിരുവനന്തപുരം
April 14, 2022 9:34 pm

സംസ്ഥാനത്ത് വേനല്‍ മഴയില്‍ 337 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായി കൃഷിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. 2022 ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെയുള്ള കണക്ക് പ്രകാരം 94,751 കര്‍ഷകരുടെ 22,517.47 ഹെക്ടറിലെ കൃഷി കനത്ത മഴയിലും കാറ്റിലും നശിച്ചതായാണ് വിലയിരുത്തുന്നത്. 13,220.864 ഹെക്ടറിലെ നെല്ലും. 7,623 പാകമായ തെങ്ങും, 1,136.360 ഹെക്ടര്‍ മരച്ചീനിയും, ടാപ്പിങ് നടത്തുന്ന 38,714 റബര്‍ മരങ്ങളും ഈ കാലയളവില്‍ നശിച്ചു.

11,94852 കുലച്ച വാഴ , 7043 പാകമായ കുരുമുളക് ചെടികള്‍,3026 കവുങ്ങ് എന്നിങ്ങനെയാണ് മറ്റ് പ്രധാന വിളകളുടെ നാശനഷ്ടത്തിന്റെ കണക്ക്. കൃഷിനാശം ജില്ലകളില്‍ (തുക ലക്ഷത്തില്‍) ആലപ്പുഴ (11,143.34), ഇടുക്കി (89.67), കണ്ണൂര്‍ (616.10) , പാലക്കാട് (103.19) , കൊല്ലം (967.98), എറണാകുളം(4,861.71), വയനാട് (1901.43) , തിരുവനന്തപുരം (751.00), തൃശ്ശൂര്‍ (2,302.30), കാസര്‍ഗോഡ് (271.82) , കോഴിക്കോട് (640. 73), മലപ്പുറം (1,058.75), കോട്ടയം (7114.60), പത്തനംതിട്ട (1,949.06). കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഉണ്ടായ വേനൽ മഴയെ തുടർന്നുള്ള നാശ നഷ്ടങ്ങളുടെ കണക്ക് ഇനിയും ഉയരുമെന്ന് കൃഷിവകുപ്പ് അറിയിച്ചു.

കൃഷിവകുപ്പിന്റെ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു
വേനൽ മഴ ശക്തമാവുകയും വിവിധ ജില്ലകളിൽ കൃഷിനാശം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൃഷിവകുപ്പിന്റെ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം (9383470086, 9383470092), കൊല്ലം (9447104855, 9447784793), പത്തനംതിട്ട (9495734107, 9495606930), കോട്ടയം (9383470704, 9447661125), ആലപ്പുഴ (8848017609, 9447400212), എറണാകുളം (9383471150, 9383471180), ഇടുക്കി (9447232202, 9447447705), തൃശ്ശൂർ (9383473242, 9383473536), പാലക്കാട് (9447359453, 9447839399), മലപ്പുറം (9400000914, 9446474275), കോഴിക്കോട് (8547802323, 9847402917), വയനാട് (9446367312, 9383471915), കണ്ണൂർ (9383472028, 9495326950), കാസർകോഡ് (9383471961, 9383471965)

Eng­lish Summary:Summer rains: More than Rs 337 crore worth of crop dam­age in the state
You may also like this video

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.