23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024
July 2, 2024

‍‍ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലെ വേനൽ അവധി ഏപ്രിൽ മൂന്ന് മുതൽ മേയ് 31 വരെ

Janayugom Webdesk
തിരുവനന്തപുരം
April 5, 2022 10:01 am

സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ മധ്യവേനലവധി ഏപ്രിൽ മൂന്ന് മുതൽ മേയ് 31 വരെ. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021–22 സ്കൂൾ വർഷത്തെ മധ്യവേനലവധിയാണ് പുനഃക്രമീകരിച്ചത്. വേനൽ അവധിക്കു ശേഷം ജൂൺ ഒന്നിനു തന്നെ സ്കൂളുകൾ തുറക്കും.

ഈ മാസം 23ന് തുടങ്ങിയ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ രണ്ടിന് അവസാനിച്ചു.

മാർച്ച് 30ന് തുടങ്ങിയ പ്ലസ് ടു പരീക്ഷകളും മാർച്ച് 31ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷകളും തുടരുകയാണ്. എസ്എസ്എൽസി പരീക്ഷകൾ ഏപ്രിൽ 29 വരെയാണ് നടക്കുക. പ്ലസ് ടു പരീക്ഷകളും വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും ഏപ്രിൽ 22 വരെ നടക്കും.

Eng­lish summary;Summer vaca­tion for class­es one to nine is from April 3rd to May 31st

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.