ഉത്സവകാലത്ത് ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ ക്രിസ്മസ് –പുതുവത്സര ജില്ലാ ഫെയറുകൾ ആരംഭിക്കും.
വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ആദ്യ വില്പന നടത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്റ്റാളുകൾ ഉദ്ഘാടനം ചെയ്യും.
വിപണന കേന്ദ്രങ്ങളിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉല്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവുമുണ്ട്. മേള 2023 ജനുവരി രണ്ട് വരെ നീളും. താലൂക്ക് ഫെയറുകൾ, ക്രിസ്മസ് മാർക്കറ്റുകൾ എന്നിവ 22 മുതൽ ജനുവരി രണ്ട് വരെ വിപണനകേന്ദ്രങ്ങളോട് ചേർന്ന് നടത്തും. രാവിലെ 10 മുതൽ വൈകുന്നേരം എട്ട് വരെയാണ് വിപണനകേന്ദ്രങ്ങളുടെ പ്രവർത്തന സമയം.
English Summary:Supplyco Christmas- New Year Fair from today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.