10 January 2025, Friday
KSFE Galaxy Chits Banner 2

വിലക്കയറ്റത്തിന്റെ കാലത്ത് സപ്ലൈക്കോ സ്റ്റോറുകൾ ജനങ്ങൾക്ക് ആശ്വാസം: പി പി ചിത്തരഞ്ജൻ

Janayugom Webdesk
ആലപ്പുഴ
April 13, 2022 5:42 pm

ഉത്സവക്കാലത്തും മറ്റ് വിശേഷകാലങ്ങളിലും ഉണ്ടാവുന്ന വിലക്കയറ്റ സാഹചര്യത്തിൽ സാധാരണക്കാരന് ആശ്വാസമാണ് കൺസ്യൂമർഫെഡിന്റെ സപ്ലൈക്കോ സ്റ്റോറുകളും സൂപ്പർമാർക്കറ്റുകളുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ. ശവക്കോട്ടപാലത്തിന് സമീപത്തെ വൈദ്യുതിഭവനിൽ പ്രവർത്തനം ആരംഭിച്ച സപ്ലൈക്കോ വിഷു, ഈസ്റ്റർ, റംസാൻ ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മൂലം കഴിഞ്ഞ ആറ് വർഷക്കാലമായി 13 ഇനം അവശ്യ സാധനങ്ങൾക്ക് വിലവർദ്ധനവ് ഉണ്ടായിട്ടില്ല. ന്യായവില ഉറപ്പാക്കുന്നതിലും കരിചന്തയിൽ സാധനങ്ങൾ പൂഴ്ത്തിവെച്ച് വിലവർധിപ്പിക്കുന്നത് പ്രതിരോധിക്കുവാനും സംസ്ഥാന സർക്കാരും ഭക്ഷ്യ — പൊതുവിതരണ വകുപ്പും നടത്തുന്ന ഇടപെടലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പവ്വർ ഹൗസ് പീപ്പിൾസ് ബസാറിൽ മെയ് 3 വരെ ഫെയർ നടക്കും. സബ്സിഡി നിരക്കിൽ ശർക്കര, ബിരിയാണിയരിയടക്കമുള്ള സാധനങ്ങൾ ലഭിക്കും. ചടങ്ങിൽ കൗൺസിലർ ഹെലൻ ഫെർണാണ്ടസ്, സപ്ലൈകോ ജൂനിയർ മാനേജർ റോയ് തോമസ്, ഷോപ് മാനേജർ കെ എം സലിം, ഫെയർ കോ-ഓർഡിനേറ്റർ രമേഷ് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.