ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ എല്‍ഡിഎഫ് ഈ മാസം 15ന് നടത്തുന്ന രാജ്ഭവന്‍ ധര്‍ണ്ണയില്‍ ഡിഎംകെ നേതാവ് തിരുച്ചിശിവം പങ്കെടുക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.
കേരളത്തിലെ പോലെ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനുനേരെ ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിക്കുകയാണ് അവിടുത്തെ ഗവര്‍ണര്‍ ആര്‍.എന്‍ രവി. ഇത്തരമൊരു സാഹചര്യത്തില്‍ ഡിഎംകെ നേതാവ് പങ്കെടുക്കമ്പോള്‍ അതിന്‍റെ പ്രാധാന്യം ഏറെയാണ്. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം ഇടതു പക്ഷപാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.
സര്‍വകലാശാല തലപ്പത്ത് ഗവര്‍ണറെ നിയമിച്ചത് ഭരണഘടനാപരമായ ചുമതലയായല്ല. അതത് സര്‍വകലാശാലകള്‍ നിയമങ്ങള്‍ പാസാക്കിയപ്പോള്‍ അതിന്റെ ഭാഗമായാണ് ഗവര്‍ണറെ ചാന്‍സലറാക്കിയത്. അതിനാല്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഘട്ടത്തില്‍ ഗവര്‍ണറെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം ഉയര്‍ന്നത്.
ഗവര്‍ണര്‍ക്കതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായിയെച്ചൂരി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ആശയവിനിമയം നടത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
English Summary:
Support for LDF’s Raj Bhavan March; DMK leader also attends
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.