വഖഫ് ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ച് വോട്ടു ചെയ്തതില്‍ നതീഷ് കുമാറിന്റെ ജെഡിയുവില്‍ പൊട്ടിത്തെറി. പ്രതിഷേധിച്ച് ബീഹാറിലെ മുതിര്‍ന്ന നേതാക്കളായ മൊഹമ്മദ് ഖാസീം അന്‍സാരി, മൊഹമ്മദ് അഷ്റഫ് അന്‍സാരി എന്നിവര്‍ ജെഡിയു വിട്ടു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള എതിര്‍പ്പ് നിതീഷ് കുമാറിന് തിരിച്ചടിയായി. ജെഡിയു ന്യൂനപക്ഷ വിഭാഗം അധ്യക്ഷനാണ് അഷ്‍റഫ് അന്‍സാരി.
ജെഡിയുവിൽ മുസ്ലീങ്ങൾക്ക് ഇനി വിശ്വാസമില്ലെന്ന് പറഞ്ഞ് കത്തെഴുതിയാണ് ഇരുവരും പാർടി വിട്ടത്. വഖഫ് ബിൽ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ജെഡിയുവിന്റെ നിലപാടിൽ തകർന്നത് ലക്ഷകണക്കിന് മുസ്ലീങ്ങൾ പാർടിയിൽ അർപ്പിച്ച വിശ്വാസമാണെന്നും ഇരുവരും കത്തിൽ സൂചിപ്പിച്ചു.നിങ്ങൾ മതേതര പ്രത്യയശാസ്ത്രത്തിന്റെ പതാകവാഹകനാണെന്നുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലീങ്ങളുടെ വിശ്വാസത്തെയാണ് തകർത്തതെന്ന്’ പറഞ്ഞാണ് ഇരുവരും കത്ത് അവസാനിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.