23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 11, 2023
May 12, 2023
February 20, 2023
February 17, 2023
October 10, 2022
October 9, 2022
October 3, 2022
September 27, 2022
September 23, 2022
July 25, 2022

മഹാരാഷ്ട്ര എംഎല്‍എമാരുടെ അയോഗ്യത നടപടി മരവിപ്പിച്ച് സുപ്രീം കോടതി

Janayugom Webdesk
July 11, 2022 11:34 pm

ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കരുതെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നവേക്കറിന് സുപ്രീം കോടതി നിർദ്ദേശം നൽകി.
സ്പീക്കർ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് താക്കറെ വിഭാഗം നൽകിയ ഹർജിയിലാണ് നിർദ്ദേശം. എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഷിൻഡെ പക്ഷവും താക്കറെ വിഭാഗവും സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.
ഹര്‍ജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് താക്കറെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ ഹര്‍ജികൾ പരിഗണിക്കാൻ പുതിയ ബെഞ്ചിനെ നിയമിക്കാമെന്ന് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ഇതിന് സമയം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
ഏകനാഥ് ഷിൻഡെ പക്ഷത്തേക്ക് മാറിയ 16 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയിരുന്നത്. വിമത എംഎൽഎ ഏകനാഥ് ഷിൻഡെയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ തീരുമാനത്തെയും ഹര്‍ജിയിൽ താക്കറെ പക്ഷം ചോദ്യം ചെയ്യുന്നുണ്ട്.
അതിനിടെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് 16 ശിവസേന എംപിമാര്‍ നേതൃത്വത്തെ അറിയിച്ചു. മുര്‍മുവിന് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 16 എംപിമാര്‍ വിമതപക്ഷത്തുണ്ടെന്ന് എംപി ഗജാനന്‍ കീര്‍ത്തികാര്‍ പറഞ്ഞു.
വിമത എംപിമാര്‍ ഒരു പ്രത്യേക ഗ്രൂപ്പായി തങ്ങളെ അംഗീകരിക്കണമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടേക്കും.
അതിനിടെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ വിഭാഗത്തില്‍ ചേര്‍ന്ന സന്തോഷ് ബംഗാർ എംഎൽഎയെ ഹിംഗോലി ജില്ലാ യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ശിവസേന നീക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നടപടിയെടുത്തതായും ശിവസേന അറിയിച്ചു. സേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉദ്ധവ്‌ താക്കറെയ്‌ക്ക്‌ വേണ്ടി ജനങ്ങൾക്ക്‌ മുന്നിൽ പൊട്ടിക്കരഞ്ഞ ശിവസേന എംഎൽഎ സന്തോഷ്‌ ബംഗാർ താക്കറെ പക്ഷത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഏക്‌നാഥ്‌ ഷിൻഡെയ്‌ക്കൊപ്പം ചേർന്നത്‌. 288 അംഗ നിയമസഭയിൽ 55 എംഎൽഎമാരാണ് ശിവസേനയ്ക്കുള്ളത്.

Eng­lish Sum­ma­ry: Supreme Court freezes dis­qual­i­fi­ca­tion of Maha­rash­tra MLAs

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.