15 December 2025, Monday

Related news

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

സുരേഷ് ഗോപി വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയില്‍ : തൃശൂരിലെ കോണ്‍ഗ്രസ് നേതാവ്

പാലോട് രവി പറഞ്ഞതില്‍ തെറ്റില്ലെന്ന് 
Janayugom Webdesk
തൃശൂര്‍
July 28, 2025 10:15 am

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയില്‍ ആണെന്ന് മുന്‍ തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി യതീന്ദ്രദാസ്. പലോട് രവി നടത്തിയ വിലയിരുത്തലില്‍ തെറ്റില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലാണ് യതീന്ദ്രദാസിന്റെ പരാമര്‍ശം.

സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ കഴിയുന്ന എത്ര നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നും പോസ്റ്റിൽ യതീന്ദ്ര ദാസ് ചോദിക്കുന്നു.കോണ്‍ഗ്രസ്സില്‍ നിന്ന് അഖിലേന്ത്യ സംസ്ഥാനനേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതെ വാര്‍ത്തയാകുന്നുള്ളൂ. മണ്ഡലം ബൂത്ത്തല പ്രവര്‍ത്തകന്‍ പോകുന്നതിന്റെ വല്ല കണക്കും കാമെന്റന്മാരുടെ കയ്യിലുണ്ടോ? എന്നും പോസ്റ്റിലൂടെ യതീന്ദ്രദാസ്‌ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം
പാലോട് രവി നടത്തിയ വിലയിരുത്തലാണോ തെറ്റ് ?
സ്വകാര്യസംഭാഷണം പുറത്ത് വിട്ടതാണോ തെറ്റ് ?
50 കൊല്ലമായി കോണ്‍ഗ്രസ്സില്‍ കേള്‍ക്കുന്ന പേരും കാണുന്ന മുഖവുമാണ് പാലോട് രവി !
അല്ല ഒരു സംശയം പാലോട് രവി പറഞ്ഞ വസ്തുത ഒന്ന് പരിശോധിക്കാന്‍ ” ഹൈ’
കമേന്റ്കാര്‍ക്ക് കഴിയുമോ?

കോണ്‍ഗ്രസ്സില്‍ നിന്ന് അഖിലേന്ത്യ സംസ്ഥാനനേതാക്കള്‍ ബിജെപി യിലേക്ക് പോകുന്നതെ വാര്‍ത്തയാകുന്നുള്ളൂ!
മണ്ഡലം ബൂത്ത്തല പ്രവര്‍ത്തകന്‍ പോകുന്നതിന്റെ വല്ല കണക്കും കാമെന്റന്മാരുടെ കയ്യിലുണ്ടോ?
എന്തിനധികം തൃശൂര്‍ ജില്ലയിലെ എത്ര ജില്ലാ ബ്ലോക്ക് നേതാക്കള്‍ക്ക് നെഞ്ചത്ത് കൈ വെച്ച് പറയാന്‍ കഴിയും ഭാര്യമാരും മക്കളും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന്?
പലരുടേയും പ്രൊഫൈലില്‍ മോദിചിത്രമില്ലെന്ന് !
പാലോടിനെ പ്രസിഡണ്ട്സ്ഥാനത്ത് നിന്ന് മാറ്റി.
സംഘടനാപരമായി ‘ഒകെ !

കമേന്റന്മാര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുത്തും പാര്‍ട്ടി മിഷിനറി ഉപയോഗിച്ചും ( അങ്ങിനെ ഒരു മിഷിനറി സാങ്കല്പികമാണെങ്കിലും അഖിലേന്ത്യസംസ്ഥാന നേതാക്കളുടെ എര്‍ത്തുകള്‍ ഉപയോഗിച്ചെങ്കിലും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.