23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 11, 2024
November 11, 2024
November 11, 2024
November 9, 2024
November 8, 2024
November 8, 2024
November 8, 2024
November 6, 2024
November 6, 2024

കര്‍ഷകരെ അവഹേളിച്ച സുരേഷ്ഗോപിയുടെ വിഷുകൈനീട്ടം നല്‍കലും വിവാദമാകുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
April 13, 2022 5:33 pm

ഡൽഹിയിൽ സമരം ചെയ്‌ത കർഷകരെ അധിക്ഷേപിച്ച്‌ ബിജെപി എം.പി സുരേഷ്‌ ഗോപിയുടെ വിഷുകൈനീട്ടം നല്‍കലും വിവാദമാകുന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നില്‍ അമര്‍ഷമുണ്ടെന്നും തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെടുമെന്നുമാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള വിഷുകൈനീട്ടം പരിപാടിയില്‍ പ്രസംഗിച്ചത്. പിന്‍വലിച്ച നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും പ്രസംഗത്തില്‍ സുരേഷ് ഗോപി പറയുന്നു. 

കർഷകരെ അധിക്ഷേപിച്ചുള്ള സുരേഷ്‌ ഗോപിയുടെ പരാമര്‍ശം വലിയ പ്രതിഷേധത്തിന്‌ വഴിയൊരുക്കിയിരിക്കുകയാണ്‌.അതിനു പിന്നാലെയാണ് വിഷുദിനം പ്രമാണിച്ച് ആളുകള്‍ക്ക് കൈനീട്ടം നല്‍കുന്ന ചടങ്ങില്‍ സത്രീകള്‍ ഉള്‍പ്പെടെ സുരേഷ്ഗോപിയുടെ കാല് പിടിക്കുന്ന വീഡിയോ വൈറലായി. വലിയ വിമര്‍ശനമാണ് പൊതുസമൂഹത്തില്‍ ഉയരുന്നത്.കൈനീട്ട പരിപാടിക്കിടെ ചിലര്‍ പകര്‍ത്തിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആളുകള്‍ക്ക് കൈനീട്ടം നല്‍കുകയും കൈനീട്ടം വാങ്ങുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ സുരേഷ് ഗോപിയുടെ കാല് പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. റോഡ് സൈഡില്‍ കാറിലിരുന്നു കൊണ്ടാണ് സുരേഷ് ഗോപി എല്ലാവര്‍ക്കും കൈനീട്ടം നല്‍കുന്നത്.

തൃശൂരില്‍ ആഴ്ചകളോളമാായി സുരേഷ് ഗോപി ക്യാമ്പ് ചെയ്യുന്നു. വിഷുക്കൈനീട്ടം ഉള്‍പ്പടെയുള്ള പരിപാടികളിലാണ് സുരേഷ് ഗോപി പങ്കെടുക്കുന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ട പരിപാടിക്കായി കൊണ്ടുവന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും നേരിട്ട് വാങ്ങിയതാണിത്. ഇപ്പോഴുള്ള വിഷുക്കൈനീട്ട പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം ഉയരുന്നതും.കര്‍ഷക പ്രതിഷേധത്തിന് പിന്നാലെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അമര്‍ഷം പ്രകടിപ്പിച്ച് നടനും ബി ജെ പി നേതാവുമായി സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെ വരുമെന്നും തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ഇത് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇല്ലെങ്കില്‍ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിസര്‍ക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള വിഷുകൈനീട്ടം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്തര്‍ പ്രദേശ് ബോര്‍ഡറില്‍ കഞ്ഞിവയ്ക്കുന്ന കര്‍ഷര്‍ക്ക് പൈനാപ്പിളും കൊണ്ടുപോയവരൊക്കെ എന്ത് ഉത്തരം പറയും. ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍. ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നരേന്ദ്ര മോദിഡിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ഒരു ബി ജെ പിക്കാരനാണ് താന്‍ എന്നും അദ്ദേഹം പറയുന്നു. സുരേഷ് ഗോപി അംഗമായ പാര്‍ലമെന്റില്‍ ഔദ്യോഗികമായി കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങളുടെ നിരാകരണത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്ത ഒരു വ്യക്തി കൂടിയാണ് സുരേഷ്ഗോപി.അതേസമയം, വലിയ എതിര്‍പ്പുകള്‍ മറികടന്നാണ് 2020 സെപ്റ്റംബറില്‍ നരേന്ദ്ര മോഡിസര്‍ക്കാര്‍ പാര്‍ലമെന്റില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയത്. കര്‍ഷകരുടെ ഉല്പ്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് ഈ പുതിയ കാര്‍ഷിക നിയമം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്.

എന്നാല്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനാണ് കേന്ദ്ര നീക്കമായിരുന്നുകര്‍ഷകരുടെ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ നവംബറിലാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുളള ഏറ്റവും പ്രധാന കാരണമായി. ഇതിനിടെയാണ് കൈനീട്ടവിവാദവും.കൈനീട്ടം വാങ്ങുന്നവര്‍ കാലില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പണം നല്‍കി കാല് വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനമെന്ന അദ്ദേഹത്തിന് യോജിച്ച പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ‘നോര്‍ത്ത് ഇന്ത്യന്‍ സവര്‍ണ സംസ്‌കാരം തിരിച്ചു കൊണ്ടുവരാനുള്ള പുറപ്പാടിലാണ് സംഘപരിവാര്‍ . കേരളത്തില്‍ കാണേണ്ടി വന്നതില്‍ ലജ്ജിക്കുന്നു . ഒരിക്കലും പ്രതീക്ഷിച്ചില്ല 

നമ്മുടെ ജനങ്ങള്‍ ഇത്രക്ക് തരം താഴാന്‍ പാടില്ലായിരുന്നു’- എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. നോര്‍ത്ത് ഇന്ത്യന്‍ സവര്‍ണ സംസ്‌കാരം തിരിച്ചു കൊണ്ടുവരാനുള്ള പുറപ്പാടിലാണ് സംഘപരിവാര്‍ . കേരളത്തില്‍ കാണേണ്ടി വന്നതില്‍ ലജ്ജിക്കുന്നു . ഒരിക്കലും പ്രതീക്ഷിച്ചില്ല നമ്മുടെ ജനങ്ങള്‍ ഇത്രക്ക് തരം താഴാന്‍ പാടില്ലായിരുന്നു’- എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.ഇങ്ങനെയൊരാചാരം ഇതുവരെ കണ്ടിട്ടില്ല. പണ്ട് ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്ക് മുമ്പ് കാരണവന്‍മാരുടെ കാലില്‍ തൊട്ടു വന്ദിക്കും. 

അവര്‍ പിടിച്ചെഴുന്നേല്‍പിച്ച് മൂര്‍ദ്ധാവില്‍ കൈവെച്ച് ആശീര്‍വദിക്കും. അത് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്. ഇതിപ്പോള്‍ ഏതോ നാടുവാഴി പുനര്‍ജനിച്ചതാവും’ ‘ഒരു സാധരണ സിനിമാ നടന്‍, നൊമിനേറ്റഡ് രാജ്യസഭാ എം പി, ഒരു രാഷ്ട്രീയ പാര്‍ടിയുടെ നേതാവ്, എന്നതില്‍ കവിഞ്ഞ് കാല്‍തൊട്ട് വന്ദിക്കാന്‍ മാത്രം എന്ത് മാഹാത്മ്യം ആണാവോ ഈ കൈനീട്ടം വാങ്ങാന്‍പോകുന്നവര്‍ അദ്ദേഹത്തില്‍ കാണുന്നത്.

നമ്മുടെ സമൂഹത്തില്‍ വന്നു ചേര്‍ന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം ആരോഗ്യകരവും പുരോഗമനപരവും/ പരിഷ്‌കൃതവും ആണെന്നു പുനര്‍ച്ചിന്ത അത്യാവശ്യമാണ’, എന്തൊരു പ്രഹസനമാണ് സുരേഷ് ഗോപി. താങ്കള്‍ ഇത്രയ്ക്കും അധപതിച്ച് പോയൊ .വിഷുകൈ നീട്ടം കൊടുത്തിട്ട് കാറില്‍ ഇരുന്ന് കാല്‍ പിടിപ്പിക്കുന്നു’- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന കമന്റുകള്‍.കര്‍ഷകരെ ആക്ഷേപിച്ചതിനു പിന്നാലെ കൈനീട്ടംവാങ്ങുന്നവര്‍ കാലില്‍ പിടിക്കുന്നതും പൊതുസമൂഹത്തില്‍ ഒരു പൊതുപ്രവര്‍ത്തകന് യോജിച്ച നിലപാടല്ലെന്നു അഭിപ്രായം ശക്തമാണ്

Eng­lish Summary:Suresh Gopi’s insult­ing hand to the farm­ers is also controversial

You may also like this video:

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.