മലയാളത്തിലും തമിഴിലും ഒരേ സമയം സിനിമകളിൽ ഇരട്ടി നേട്ടവുമായി ചുവടുറപ്പിച്ചിരിക്കുകയാണ് ഇടുക്കി കട്ടപ്പന സ്വദേശിയും കലാകാരനുമായ സൂര്യലാല്‍. എൻപി ഇസ്മയിൽ സംവിധാനം ചെയ്ത കുട്രപിന്നണി എന്ന തമിഴ് സിനിമയും അഭിലാഷ് എസ് സംവിധാനം ചെയ്ത കർത്താവ് ക്രീയകർമ്മം എന്ന മലയാള സൂര്യലാലിന്റെ സിനിമയുമാണ് ഒരേ സമയം തീയേറ്ററുകളിലെത്തിയത്. ഈ രണ്ട് സിനിമകളിലും പ്രത്യേക തരം വേഷപകർച്ചകളിലാണ് സൂര്യലാൽ. കുട്രപിന്നണി എന്ന തമിഴ് സിനിമയിൽ പ്രതിനായകനായെത്തുമ്പോൾ കർത്താവ് ക്രിയ കർമ്മം എന്ന മലയാള സിനിമയിൽ കോട്ടയത്തെ ടാക്സി ഡ്രൈവറായും ഇടുക്കിയിലെ ജീപ്പ് ഡ്രൈവറായും രണ്ട് വ്യത്യസ്ത റോളുകളിലാണ് സൂര്യലാല്‍ എത്തുന്നത്.
നാടകത്തിലൂടെയാണ് സൂര്യലാല്‍ അഭിനയരംഗേത്തേക്ക് കടന്നു വന്നത്. പഠനകാലം മുതൽ നാടകരംഗത്ത് സജീവമായിരുന്നു. ഇടുക്കി ജില്ല സ്കൂൾ കലോത്സവങ്ങളിലും കേരളോത്സവത്തിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ലെ ദേശീയ അന്തർ ദേശീയ നാടകോത്സവത്തിൽ നാരിപറ്റ രാജു സംവിധാനം ചെയ്ത ദർശനയുടെ ഒഴിവുദിവസത്തെ കളി എന്ന നാടകത്തിലും 2023 ൽ ഇജെ ജോസഫ് രചന നിർവഹിച്ച തോറ്റവരുടെ യുദ്ധങ്ങൾ എന്ന നാടകത്തിലും പ്രധാന വേഷം ചെയ്ത് കയ്യടി നേടി. ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ഭരത് മമ്മൂട്ടി നായകാനായ അച്ഛാദിൻ ആയിരുന്നു സൂര്യലാലിന്റെ ആദ്യ ചിത്രം.
ക്യൂബൻ കോളനി, എ ഫോർ ആപ്പിൾ, കൊന്ന പൂക്കളും മാമ്പഴവും, ലേവ്യ 20:10, നിയോഗം എന്നീ മലയാള സിനിമകളിലും കടത്തൽകാരാൻ, കുട്രപിന്നണി, യോസി എന്നീ തമിഴ് ചിത്രങ്ങളിലും ഇതിനോടകം വേഷങ്ങൾ ചെയ്തു. നിരവധി ഷോർട്ട് ഫിലിമിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സൂര്യലാൽ മികച്ചൊരു അവതാരകൻ കൂടിയാണ്. ആകാശവാണി ദേവികുളം നിലയത്തിൽ ക്യാഷ്യൽ അനൗൻസറായും പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമ രംഗത്ത് സജീവമായ ഈ കലാകാരൻ ഒരു ഓൺലൈൻ മാധ്യമത്തിലെ അവതാരകൻ കൂടിയാണ് സൂര്യലാൽ. അവതാരകയും കട്ടപ്പന സ്വകാര്യ സ്കൂളിലെ അധ്യാപകയുമായ ശ്യാമയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഹാൻ സൂര്യയാണ് മകൻ. കവിയും സാഹിത്യകാരനുമായ സുഗതൻ കരുവാറ്റ പാതാവും പൊന്നമ്മ മാതാവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.