പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ജമാഅത്ത്-ഉൽ‑മുജാഹിദീൻ ബംഗ്ലാദേശിലെ ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം ചൊവ്വാഴ്ച സുഭാഷ്ഗ്രാം പ്രദേശത്ത് തിരച്ചിൽ നടത്തുകയും ബംഗ്ലാദേശ് പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റിലായ ഭീകരവാദിയുടെ പക്കൽ നിന്ന് വ്യാജ വോട്ടർ കാർഡുകളും ആധാർ കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എങ്ങനെ, എപ്പോൾ ഇന്ത്യയിൽ പ്രവേശിച്ചുവെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് ഭീകരസംഘടനയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
english summary: Suspected Terrorist From Bangladesh Arrested In Bengal
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.