23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

കോണ്‍ഗ്രസ് പുനസംഘടന നിര്‍ത്തിവെയ്ക്കല്‍; കടുത്ത അതൃപ്തിയുമായി കെ. സുധാകരന്‍

Janayugom Webdesk
തിരുവനനന്തപുരം
March 1, 2022 12:20 pm

കേരളത്തിൽ കോൺഗ്രസ് പുനഃസംഘടന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതില്‍ തനിക്കുള്ള അതൃപ്തി അറിയിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍

കേരളത്തില്‍ കളംപിടിക്കാൻ വേണ്ടി കെ സുധാകരൻ നടത്തുന്ന പരിശ്രമങ്ങൾക്ക് തിരിച്ചടിയായി മാറി ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അറിയിച്ചതായിട്ടാണ് പുറത്തുവരുന്ന വാര്‍ത്തകള്‍

എംപിമാരുടെ പരാതിയെ തുടർന്നാണ് നടപടി. എംകെ രാഘവൻ, ടിഎൻ പ്രതാപൻ, ബെന്നി ബെഹന്നാൽ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരാണ് പുനഃസംഘടന നടപടികൾക്ക് എതിരെ എഐസിസിക്ക് പരാതി നൽകിയത്.എം പി മാർ പരാതി ഉന്നയിച്ച പശ്ചാതലത്തിലാണ് നിർദ്ദേശം. പുനഃസംഘടന ചർച്ചകളിൽ എം പിമാരെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഉയർന്ന പരാതി. ഹൈക്കമാന്റ് തീരുമാനത്തിൽ കടുത്ത അതൃപ്തിയായാണ് കെ സുധാകരാനുള്ളത്

പാർട്ടി പുനഃസംഘടന ക്കെതിരെ നേരത്തെ എ ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ കെ പി സി സി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാന്റ് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ സുധാകരൻ. തുടർന്നാണ് പരാതിയുമായി എം പിമാർ ഹൈക്കമാന്റിനെ സമീപിച്ചത്. ഹൈക്കമാന്റ് തീരുമാനം പ്രകാരമാണ് താരിഖ് അൻവർ കെ സുധാകരന് ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. ഇന്നലെ മണിക്കൂറുകളോളം കെ സുധാകരനും വിഡി സതീശനും കെപിസിസി ഓഫീസിൽ പട്ടിക അന്തിമമാക്കാനുള്ള ചർച്ചകൾ നടത്തിയിരുന്നു. ചർച്ചക്കിടയിലാണ് താരീഖ് അൻവറിന്റെ സന്ദേശം വന്നത്. അഞ്ച് എംപിമാർ പരാതി ഉന്നയിച്ചിട്ടുണ്ട്.

ഇതിൽ അന്വേഷണം നടത്തേണ്ടതുണ്ട്.തുടക്കം മുതൽ കല്ലുകടിയായിരുന്നു പുനഃസംഘടന പ്രവർത്തനാ പ്രവർത്തനങ്ങൾ നേരിട്ടത്. പുനഃസംഘടനാ വിഷയത്തിൽ എ- ഐ ഗ്രൂപ്പുകളിൽ കടുത്ത അതൃപ്തിയായിരുന്നു നില നിന്നിരുന്നത്. എന്നാൽ മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷന് ഒപ്പം നിന്നതോടെ പുനഃസംഘടനാ പ്രവർത്തനങ്ങൾ പതിയെമുന്നോട്ട് പോവുകയായിരുന്നു.താഴെ തട്ടിലുള്ള പുനഃസംഘടനാ പ്രവർത്തനങ്ങൾ നടക്കുന്നത് തങ്ങളെ കേൾക്കാതെയാണ് എന്നാണ് പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ച കേരളത്തിൽ നിന്നുള്ള എംപിമാരുടെ ആക്ഷേപം

പുനഃസംഘടനാ ചർച്ചയിൽ തങ്ങളെ ഉൾപ്പെടുത്തിയില്ലെന്നും എംപിമാർ ചൂണ്ടിക്കാട്ടി. പരാതിയുമായി എംപിമാർ കെ സി വേണുഗോപാലിനെയും സമീപിച്ചിരുന്നു. ഈ സാഹചര്യം ഉൾപ്പെടെ നിലനിൽക്കെയാണ് ദേശീയ നേതൃത്വം ഇത്തരം ഒരു നിർദ്ദേശം നൽകിയത്.പ്രതിപക്ഷനേതാവ് ഇന്ന് കണ്ണൂരിലേക്ക് പോകുന്നതിനാൽ അന്തിമപട്ടിക തയാറാക്കാനുള്ള അന്തിമ ശ്രമം ആയിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നത്. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും പട്ടികക്ക് അന്തിമരൂപം നൽകാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും കെപിസിസി ആസ്ഥാനത്ത് അടച്ചിട്ട മുറിയിൽ ആരംഭിച്ച കൂടിയാലോചന രാത്രിയും തുടർന്നിരുന്നു. ഇതിനിടെയാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം എത്തുന്നത്

ദോശീയാടിസ്ഥാനത്തിലുള്ള മെമ്പർഷിപ് കാമ്പയിൻ പൂർത്തിയാവുന്നത് വരെ സംസ്ഥാനത്ത് പുനഃസംഘടനയുമായി മുന്നോട്ട് പോകാം എന്നായിരുന്നു ഹൈക്കമാന്റിന്റെ നേരത്തെയുള്ള തീരുമാനം. എന്നാൽ കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റ്ന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടി ഉണ്ടായിരിക്കുന്നത്. എഐസിസിയുടെ നിലപാടില്‍ എറെ അതൃപ്തിയാണ് സുധാകരനുള്ളത്. 

Eng­lish Summary:Suspension of Con­gress reor­ga­ni­za­tion; with severe dis­sat­is­fac­tion. Sudhakaran

YOu may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.