
ലോക്സഭയില്‍ പ്രതിപക്ഷ എംപിമാരുടെ സസ്പെന്ഷന് നടപടിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. . എട്ട് എംപിമാരെയാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിന്റെ പേരില്‍ സസ്പപെന്റ് ചെയ്തത്. ഈ സമ്മേളനകാലയിളവ് വരെയാണ് സസ്പെന്റ് ചെയ്തത്. സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ സത്യഗ്രഹ സമരത്തിലേക്ക് നീങ്ങുംസഭക്ക് അകത്തും വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. അമേരിക്കക്ക് വഴങ്ങിയുള്ള ഇന്ത്യ – യുഎസ് വ്യാപാര കരാറിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തും.കരാറിന്റെ വിശദാംശങ്ങൾ മോഡി സർക്കാർ വ്യക്ത
മാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ വ്യാപാര കരാർ സംബന്ധിച്ച് പ്രസ്താവന നടത്തിയേക്കും. അതേസമയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടി പ്രസംഗവും ഉണ്ടായേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.