6 January 2026, Tuesday

Related news

January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 3, 2025

സസ്പെൻഷൻ റദ്ദാക്കി; ഐജി പി വിജയനെ തിരിച്ചെടുത്തു

Janayugom Webdesk
തിരുവനന്തപുരം
November 13, 2023 9:07 pm

എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്രതിയുടെ യാത്രാ വിവരം ചോർത്തിയെന്ന കേസില്‍ നടപടി നേരിട്ടിരുന്ന ഐ ജി പി വിജയനെ തിരിച്ചെടുത്തു. സസ്പെൻഷൻ റദ്ദാക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. എന്നാൽ, വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തോളമായി സസ്പെൻഷനിലായിരുന്നു ഇദ്ദേഹം.

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി വിജയനെ മേയ് 18നു സസ്പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Eng­lish Sum­ma­ry: Sus­pen­sion revoked; IGP Vijayan was reinstated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.