17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 23, 2024
July 11, 2024
December 19, 2023
October 11, 2023
September 14, 2023
August 18, 2023
August 11, 2023
June 10, 2023
October 23, 2022
March 16, 2022

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിൽ തുടർച്ചയായ വർധനവ്: സിഎജി

Janayugom Webdesk
തിരുവനന്തപുരം
July 11, 2024 9:03 pm

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിൽ തുടർച്ചയായ വർധനവുണ്ടായെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. 2019–20 ൽ 33,840 കോടിയും 2020–21ൽ 34,770 കോടിയും 2021–22ൽ 35,768 കോടിയുമാണ് വിറ്റുവരവെന്നും നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിൽ പറയുന്നു. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടാണിത്. 

സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപങ്ങളിൽ 55 പൊതുമേഖലാ സ്ഥാപനങ്ങള്‍ 654.99 കോടി ലഭം നേടി. നാലു സ്ഥാപനങ്ങൾ ലാഭമോ നഷ്ടമോ ഉണ്ടാക്കിയില്ല. 63 സ്ഥാപനങ്ങളിൽ നഷ്ടമുണ്ടായി. മൂന്നു സ്ഥാപനങ്ങൾ 3.23 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപങ്ങളിൽ സർക്കാരിന്റെ മൊത്തം നിക്ഷേപം 20, 439.04 കോടിയാണ്. ഇതിൽ 9,817.46 കോടി രൂപ ഓഹരി മൂലധനവും 10, 621.58 കോടി ദീർഘകാല വായ്പകളുമാണ്. 

72 കമ്പനികളിൽ ആറു കമ്പനികൾ ബോർഡിൽ സ്വതന്ത്ര ഡയറക്ടർമാരെയും 26 കമ്പനികൾ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെയും നിയമിച്ചു. ആറു പൊതുമേഖലാ സ്ഥാപനങ്ങൾ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി 11.82 കോടി രൂപ ചെലവഴിച്ചു. ഇതിൽ 52 ശതമാനം ക്ഷേമ പ്രവർത്തനങ്ങൾക്കും 27 ശതമാനം ആരോഗ്യപ്രവർത്തനങ്ങൾക്കുമാണ് ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Sus­tained rise in turnover of PSUs: CAG
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.