28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 27, 2024
December 26, 2024
December 26, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024

ടി20; കളി മാറി, ഇനി അടിയുടെ പൂരത്തിലേക്ക്

Janayugom Webdesk
July 29, 2022 12:49 pm

വെസ്റ്റിന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ഏകദിന പരമ്പരയില്‍ വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തി. നേരത്തെ ഇംഗ്ലണ്ടിനെതിരെയും ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാകും ഇറങ്ങുക. എന്നാല്‍ ഏകദിനത്തില്‍ നിന്നും ടി20യിലേക്ക് വരുമ്പോള്‍ വിന്‍ഡീസ് അതിശക്തരായ ടീമാണ്. കൂറ്റനടിക്കാര്‍ വാഴുന്ന വിന്‍ഡീസിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കില്ല. 

ഏകദിന പരമ്പരയില്‍ തിളങ്ങിയ സഞ്ജുവിന് ടി20ടീമില്‍ ഇടമില്ല. ദീപക് ഹൂഡയും ദിനേഷ് കാര്‍ത്തികും ടീമില്‍ സ്ഥാനം പിടിച്ചപ്പോഴും സഞ്ജുവിനെ തഴഞ്ഞു. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ദിനേഷ് കാര്‍ത്തികിനും ശ്രേയസ് അയ്യരിനും അക്ഷര്‍ പട്ടേലിനുമെല്ലാം ടീമില്‍ ഇടം പിടിക്കാന്‍ വിന്‍ഡീസ് ടി20 പരമ്പരയില്‍ തിളങ്ങേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇവരുടെ ലോകകപ്പ് ടീമിലിടം പിടിക്കാനുള്ള സാധ്യതകള്‍ ചുരുങ്ങും.

Eng­lish Summary:T20- india westindies match
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.