19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 16, 2024
April 3, 2024
August 20, 2022
August 16, 2022
August 9, 2022
August 8, 2022
August 5, 2022
August 5, 2022
August 4, 2022
August 3, 2022

സെെനികാഭ്യാസം പ്രഖ്യാപിച്ച് തായ്‍വാന്‍

Janayugom Webdesk
തായ്‍പേയ്
August 9, 2022 11:29 pm

ചെെനയ്ക്ക് പിന്നാലെ തായ്‍വാനും സെെനിക പരിശീലനം ആരംഭിച്ചതായി റിപ്പേ­ാര്‍ട്ട്. തായ്‍വാനിലെ എട്ടാം സെെ­നിക കമാൻഡ് വക്താവ് ലൂ വോയി സെെനികാഭ്യാസം സ്ഥിരീകരിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെെനികാഭ്യാസത്തില്‍ നൂറുകണക്കിന് സെെനികരെയും 40 ഹോവിറ്റ്സറുകളും വിന്യസിക്കുമെന്ന് സെെന്യം അറിയിച്ചു. ഇന്നലെ സെെനികാഭ്യാസം ഒരു മണിക്കൂര്‍ മാത്രമാണ് നീണ്ടുനിന്നത്. നേരത്തെ തീരുമാനിച്ച സെെ­നിക പരിശീലനത്തിന്റെ ഭാഗമാണിതെന്നും ചെെനയുടെ സെെ­നികാഭ്യാസങ്ങള്‍ക്ക് മറുപടി നല്‍കുകയല്ല ഉദ്ദേശമെന്നും ലൂ വോയി പറഞ്ഞു.
യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലൊസിയുടെ സന്ദര്‍ശനത്തിനു ശേഷം മൂന്ന് ദിവസത്തെ സെെനികാഭ്യാസമാണ് തായ്‍വാന്‍ കടലിടുക്കില്‍ ചെെന നടത്തിയത്. ഒരാഴ്ച നീണ്ടുനിന്ന സെെനികാഭ്യാസം അവസാനിച്ചെന്ന് പ്രഖ്യാപിച്ചതിനു ശേഷവും ചെെനീസ് സെെന്യത്തിന്റെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൈനികാഭ്യാസം നടത്തിയിരുന്നു. തായ്‌വാന് ചുറ്റുമുള്ള കടലുകളിലും വ്യോമാതിർത്തിയിലും സൈനിക അഭ്യാസങ്ങള്‍ തുടരുമെന്നാണ് ചൈനീസ് സൈന്യം അറിയിച്ചത്.
അന്തര്‍വാഹിനി ആക്രമണ­ങ്ങ­ളെ പ്രതിരോധിക്കുന്ന സംവിധാനങ്ങളും മറ്റ് നാവിക അഭ്യാസങ്ങളുമാണ് ചെെന നിലവില്‍ പരി­ശീലിക്കുന്നത്. ചൈനയ്ക്കും കൊറിയൻ ഉപദ്വീപിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മഞ്ഞക്കടലിനും വടക്കൻ ചൈനീസ് തീരത്ത് ബോഹായ് കടലിനും ചുറ്റുമുള്ള സമുദ്രമേഖലയിലാണ് പരിശീലനം.
ചെെനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന സൂചനയാണ് തായ്‍വാന്‍ സെെനിക പരിശീലനത്തിലൂടെ നല്‍കുന്നതെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. തായ്‍വാന്‍ കടലിടുക്കില്‍ ചെെന നടത്തുന്ന സെെനിക വിന്യാസം തടയാന്‍ അന്താരാഷ്ട്ര സഹായം തേടുമെന്ന് വിദേശകാര്യ മന്ത്രി ജോസഫ് വു പറഞ്ഞു. തായ്‍വാന്‍ അധിനിവേശത്തിന് മുന്നോടിയായുള്ള തയാറെടുപ്പായാണ് ചെെന സെെനിക പരിശീലനം നടത്തിയതെന്നും ജോസഫ് വു ആരോപിച്ചു.
തായ്‌വാൻ കടലിടുക്ക് വഴി കിഴക്കും ദക്ഷിണ ചൈനാ കടലും നിയന്ത്രിക്കാനാണ് ചൈന ല­ക്ഷ്യമിടുന്നതെന്നാണ് തായ്‍വാന്റെ വാദം. പ്രതിരോധ നടപടികൾ അമേരിക്കയുടെയും തായ്‌വാനിന്റെയും പ്രകോപനത്തിനുള്ള മുന്നറിയിപ്പാണെന്നും ദേശീയ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നിയമപരമായ പ്രതിരോധം തികച്ചും ന്യായവും ഉചിതവുമാണെന്നുമാണ് ചെെനയുടെ നിലപാട്.
നാന്‍സി‍ പെലൊസി തായ്‍വാന്‍ സന്ദര്‍ശിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബെെഡനുമായുള്ള ടെലഫോണ്‍ സം­ഭാ­ഷണ­ത്തില്‍ ചെെനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇത് ലംഘിച്ചായിരുന്നു പെ­ലൊ­­സി­യുടെ സന്ദ­ര്‍ശ­നം.

Eng­lish Sum­ma­ry: Tai­wan announces mil­i­tary exercise

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.