28 March 2024, Thursday

Related news

June 18, 2023
October 29, 2022
October 19, 2022
October 14, 2022
August 20, 2022
August 16, 2022
August 15, 2022
August 9, 2022
August 8, 2022
August 5, 2022

നെഹ്റുവിന്‍റെയും വാജ്പേയിയുടെയും വിഡ്ഢിത്തം, തിബറ്റും തായ്‍വാനും പോയി;വിമര്‍ശനവുമായി സുബ്രമണ്യൻ സ്വാമി

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2022 2:43 pm

മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും അടൽ ബിഹാരി വാജ്പേയിയെയും രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുബ്രമണ്യൻ സ്വാമി. നെഹ്റുവിന്‍റെയും വാജ്പേയിയുടേയും വിഡ്ഢിത്തം കൊണ്ടാണ് ഇന്ത്യക്കാർക്ക് തിബറ്റും തായ്‍വാനും നഷ്ടപ്പെട്ടതെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ വിമര്‍ശനം. ഇരുവരുടെയും മണ്ടത്തരം കാരണമാണ് തിബറ്റും തായ്‍വാനും ചൈനയുടെ ഭാഗമാണെന്ന് സമ്മതിക്കേണ്ടിവന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പരസ്പരം അംഗീകരിച്ച യഥാർഥ നിയന്ത്രണരേഖക്ക് പോലും ചൈന ഇപ്പോള്‍ വിലനല്‍കുന്നില്ലന്നും അദ്ദേഹം വിമര്‍ശിച്ചു.വാജ്പേയിയുടെയും നെഹ്റുവിന്‍റെയും വിഡ്ഢിത്തം കാരണം നമ്മൾ ഇന്ത്യക്കാർക്ക് തിബറ്റും തായ്‍വാനും ചൈനയുടെ ഭാഗമാണെന്ന് സമ്മതിക്കേണ്ടിവന്നു. എന്നാൽ ഇപ്പോൾ പരസ്പരം അംഗീകരിച്ച യഥാർഥ നിയന്ത്രണരേഖക്ക് പോലും ചൈന വില നൽകുന്നില്ല, മോഡി ബോധക്കേടിൽ കോയി ആയാ നഹി (ആരും വന്നിട്ടില്ല) എന്നുപറയുന്ന സമയത്ത് അവർ ലഡാക്കിന്‍റെ ഭാഗങ്ങൾ പിടിച്ചടക്കി.’- സ്വാമി ട്വീറ്റ് ചെയതു.

യുഎസ് സെനറ്ററും കടുത്ത ചൈന വിമർശകയുമായ നാൻസി പെലോസി ഏഷ്യ പര്യടനത്തിന്റെ ഭാഗമായി തായ്‍വാനിൽ എത്തിയതിനെചൊല്ലിയയുള്ള വിവാദം യുദ്ധഭീതിയിലേക്ക് വഴിമാറുന്നതിനിടയിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന. അതേസമയം, ചൈനയുടെ പ്രകോപനത്തിന്‍റെ പശ്ചാത്തലത്തിൽ യുദ്ധസജ്ജരായിരിക്കാൻ തായ്‍വാൻ സ്വന്തം സൈനികർക്ക് അടിയന്തര നിർദേശം നൽകി. 20ലേറെ ചൈനീസ് പോർവിമാനങ്ങൾ തായ്‍വാൻ വ്യോമപ്രതിരോധ മേഖലയിൽ കടന്ന് പ്രകോപനം സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ.

Eng­lish Sum­ma­ry: Fool­ish­ness of Nehru and Vajpayee,Tibet and Tai­wan gone; Sub­ra­man­ian Swamy criticizes

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.