യുഡിഎഫ് സമരത്തില്‍ മുസ്‌ലിം ലീഗിന്റെ കൊടിയുമായി എത്തിയ നേതാവിന് കോണ്‍ഗ്രസ് നേതാവിന്റെ അധിക്ഷേപം. കഴക്കൂട്ടം ആറ്റിപ്രയിലാണ് സംഭവം നടന്നത്. യുഡിഎഫ് സമരവേദിയില്‍ കെട്ടിയ ലീഗിന്റെ കൊടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാര്‍ എടുത്തെറിഞ്ഞതായും പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടാന്‍ പറഞ്ഞതായുമാണ് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം വെമ്പായം നസീര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. യുഡിഎഫിന്റെ പരിപാടിയായതിനാലാണ് സമരവേദിയില്‍ മുസ്‌ലിം ലീഗിന്റെ കൊടി സ്ഥാപിച്ചതെന്നും ആര്‍എസ്‌പിയുടെ കൊടിയും അവിടെയുണ്ടായിരുന്നുവെന്നും നസീര്‍ പറഞ്ഞു. ലീഗിന്റെ കൊടി ഇവിടെ കെട്ടരുതെന്നും മലപ്പുറത്ത് കൊണ്ടുപോയി കെട്ടണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞപ്പോള്‍ മുന്നണിയുടെ പരിപാടിക്ക് ലീഗിന്റെ കൊടി കെട്ടുമെന്ന് മറുപടി നല്‍കിയതോടെയാണ് അധിക്ഷേപമുണ്ടാക്കുന്ന വാക്കുകളുണ്ടായതെന്ന് നസീര്‍ പറയുന്നു. നിനക്ക് അത്ര നിര്‍ബന്ധമാണെങ്കില്‍ കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടാനാണ് സനല്‍കുമാര്‍ ആജ്ഞാപിച്ചത്. അതുകേട്ടപ്പോള്‍ വല്ലാതെ സങ്കടമായി. ബിജെപിക്കാര്‍ പോലും ഇങ്ങനെ പറയില്ലെന്നും ഇതാണോ കോണ്‍ഗ്രസുകാരുടെ പാരമ്പര്യമെന്നും നസീര്‍ ചോദിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കും ചിന്താഗതിക്കും കാരണമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary: take the flag to Pakistan and tie it’; The leader insulted the team that came with the league flag
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.