17 May 2024, Friday

Related news

May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023

കോവിഡിനെതിരായ വാക്സിനേഷന്‍ നിരോധിച്ച് താലിബാന്‍

Janayugom Webdesk
കാബൂള്‍
August 14, 2021 8:58 am

കോവിഡിനെതിരായ വാക്സിനേഷന്‍ നിരോധിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് നിരോധനം നിലവില്‍ വന്നത് . ഇവിടുത്തെ റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായാണ് അഫ്ഘാനിസ്ഥാനില്‍ പ്രധാനമായും കോവിഡ് വാക്സിന്‍ എത്തുന്നത്.

ഈ പ്രദേശത്ത് കഴിഞ്ഞാഴ്ചയാണ് താലിബാന്‍ പിടിമുറുക്കിയത്. തുടര്‍ന്ന് ഇവിടുത്തെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിന്‍റെ ഒരു ഗുരുദ്വാര താലിബാന്‍ കൈയ്യേറി, അവരുടെ മത പതാക അടക്കം നീക്കം ചെയ്തു.  ഖാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിൽ 3 തന്ത്രപ്രധാനപ്രവിശ്യകളാണ് താലിബാൻ പിടിയിലായത്.

കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗർ പ്രവിശ്യയാണ് ഏറ്റവും ഒടുവിൽ പിടിച്ചെടുത്തത്. ഇതോടെ അഫ്ഗാനിൽ ആകെയുള്ള 34 പ്രവിശ്യകളിൽ 18 പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലായി.

Eng­lish sum­ma­ry; Tal­iban ban vac­ci­na­tion against covid

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.