19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
August 7, 2023
July 11, 2023
May 9, 2023
May 4, 2023
March 20, 2023
January 8, 2023
December 30, 2022
December 30, 2022
November 27, 2022

കുട്ടി ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനെ കുറിച്ച് ബുക്ക്ലെറ്റ് തയ്യാറാക്കി ഗുരുവും ശിഷ്യയും

Janayugom Webdesk
October 10, 2022 9:46 am

2022 അണ്ടര്‍ 17 വിമന്‍സ് ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ഈ ടൂര്‍ണ്ണമെന്റുകളുടെ പൂര്‍വ്വകാലചരിത്രം വിശദീകരിക്കുന്ന ബുക്ക്ലെറ്റ് തയ്യാറാക്കിയിരിക്കുകയാണ് ഒരു ഗുരുവും ശിഷ്യയും. പ്രൊഫ. വസിഷ്ഠും അദ്ദേഹത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി രമ്യയും ചേര്‍ന്നാണ് ഈ ബുക്ക്ലെറ്റ് തയ്യാറാക്കിയിട്ടുള്ളത്. മുന്‍ ലോകകപ്പുകളിലെ വിജയികള്‍, മുന്‍ ലോകകപ്പ് ആതിഥേയരായ രാജ്യങ്ങള്‍, 2022 ലോകകപ്പിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയാണ് ഈ ബുക്ക്ലെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റാണ് പതിനേഴു വയസ്സിനു താഴെയുള്ള വനിതാ ലോകകപ്പ്. 2022 ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 30 വരെ ഇന്ത്യയുടെ മൂന്ന് നഗരങ്ങളില്‍ ഭുവനേശ്വര്‍, മാര്‍ഗോവ, നവി മുംബൈ എന്നിവിടങ്ങളിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 16 ടീമംഗങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്നത്. അമേരിക്ക, മൊറോക്കോ, ബ്രസീല്‍, ജര്‍മ്മനി, നൈജീരിയ, ചിലി, ന്യൂസിലാന്റ്, സ്പെയിന്‍, കൊളംബിയ, ചൈന, മെക്സിക്കോ, ജപ്പാന്‍, ടാന്‍സാനിയ, കാനഡ, ഫ്രാന്‍സ് എന്നിവരാണ് മത്സരിക്കുന്നത്. 

Eng­lish Sum­ma­ry: Teacher and stu­dent pre­pare book­let about Kut­ty World Cup Foot­ball Tournament

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.