10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

പരീക്ഷയില്‍ തോറ്റു, കുട്ടിയെ മര്‍ദ്ദിച്ച് കൊന്ന് അധ്യാപകന്‍: മരണം ആന്തരിക അവയവങ്ങളിലെ രക്തസ്രാവത്തെ തുടര്‍ന്ന്

Janayugom Webdesk
നോയിഡ
October 17, 2022 9:36 pm

പരീക്ഷയിൽ തോറ്റതിന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിരയായി മരിച്ച 12 വയസ്സുകാരന്റെ കേസില്‍ അധ്യാപകനെ ഗൗതം ബുദ്ധ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായ അധ്യാപകനുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. ഒടുവിലാണ് ഇയാളെ പിടികൂടിയത്.
എൽഎൻജെപി ആശുപത്രിയിൽ നിന്ന് കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റ്. തലച്ചോറിലെ ആന്തരിക രക്തസ്രാവം മൂലമാണ് കുട്ടി മരിച്ചതെന്ന് സെൻട്രൽ നോയിഡ ഡിസിപി രാം ബദൻ സിംഗ് പറഞ്ഞു. അടിയുടെ ശക്തി കൊണ്ടായിരിക്കാം പരിക്ക് ആഴത്തിലായതെന്നും സ്കൂളില്‍ പോകുമ്പോള്‍ കുട്ടിയ്ക്ക് ആരോഗ്യപ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും ഡിസിപി പറയുന്നു. വിദ്യാര്‍ത്ഥിയും അധ്യാപകനും ബംബവാർ ഗ്രാമത്തിൽ നിന്നുള്ളവരാണ്. 

Eng­lish Sum­ma­ry: Teacher beats child to de-ath after fail­ing exam: Death due to inter­nal bleeding

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.