17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

തെലങ്കാനയിലെ മനുഗോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം; ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീതയതെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
November 7, 2022 4:14 pm

ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീതയതെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് രാജ്യത്തെവിവിധ സംസ്ഥാനങ്ങളിള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായിരിക്കുന്നു.ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെര‍ഞ്ഞെടുപ്പുകള്‍ നടന്നത്.

കോണ്‍ഗ്രസിനുണ്ടായിരുന്ന രണ്ടു സീറ്റുകളും നഷ്ടമായിരിക്കുകയാണ്. ഹരിയാനയിലെആദംപൂരില്‍ കോണ്‍ഗ്രസ് എംഎല്‍എയായകുല്‍ദീപ് ബിഷ്ണോയും, തെലുങ്കാനയിലെമുനുഗോഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയായ കെ രാജഗോപാല്‍ റെഡ്ഡയും കൂറുമായി ബിജെപിയിലെത്തിയിരുന്നു. ഈ മണ്ഡലത്തിലെ ഉപതെര‍ഞ്ഞെടുപ്പില്‍ ഹരിയാനയിലെ സീറ്റ് ബിജെപി നേടുകയും, തെലുങ്കാനയിലെ സീറ്റ് ഭരണകക്ഷിയായ ടിആര്‍എസ് നേടുകയും ചെയ്തു. 

രാജഗോപാല്‍ റെഡ്ഡി ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചത്. ടിആര്‍എസിലെ കെ പ്രഭാകരറെഡ്ഡിയാണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ സിറ്റിംങ് സീറ്റ് നഷ്ടമായെന്നുമാത്രമല്ല, സിറ്റിംങ് എംഎല്‍എ കൂറുമായി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടും രക്ഷപ്പെട്ടില്ല. കോമാട്ടിരെഡ്ഡി രാജഗോപാല്‍ കൂറുമാറി ബിജെപി പാളയത്തില്‍ എത്തിയതിലുള്ള അമര്‍ഷം വളരെ ശക്തമായിരുന്നു. അദ്ദേഹത്തിന് കിട്ടിയ വോട്ടുകള്‍ ബിജെപിയോടുള്ള താല്‍പര്യം കൊണ്ടല്ലെന്നും മറിച്ച് അദ്ദേഹത്തിന് വ്യക്തിപരമായി കിട്ടിയാതെന്നും വിലയിരുത്തുന്നു.

ജനസ്വാധീനമുള്ള അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചരുന്നെങ്കില്‍ വിജയിച്ചേനേം എന്നും പറയപ്പെടുന്നു. 2004ലും, 2009ലും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കാലത്ത് കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമായിരുന്നു ആഡ്രാപ്രദേശ്. പിന്നീട് അഡ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകൃതമായതിനു ശേഷം കോണ്‍ഗ്രസിന് രാഷട്രീയ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. 

2018ല്‍ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 117ല്‍ കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. പിന്നീട് 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭരണകക്ഷിയായ ടിആര്‍എസിലേക്ക്ചേക്കേറി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ 6പേര്‍ മാത്രമായി. പാര്‍ട്ടിയുടെ സഭയിലെ മുഖ്യപ്രതിപക്ഷമെന്ന ലേബലും നഷ്ടമായി.2018ല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ച മണ്ഡലമായിരുന്നു മനുഗോഡ് മണ്ഡലം. കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്നായിരുന്നു. എന്നാല്‍ സിപിഐക്ക് സ്വാധീനമുള്ള മണ്ഡലമാണ് മനുഗോഡ് ഇവിടെടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ടിആര്‍എസിനുവേണ്ടി പ്രവര്‍ത്തിച്ച് വിജയിപ്പിച്ചെടുത്തായിട്ട് രാഷട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

പല്‍വായി ശ്രാവന്തിയെയാണ് കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയത്. മദ്യനയത്തിലെ വാദപ്രതിവാദങ്ങള്‍ക്കിടെ 1.2 ലക്ഷം വനിതാ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് സംസ്ഥാനത്ത് കൂടി കടന്നുപോയ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പോലെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനായില്ല.

സംസ്ഥാനത്തുണ്ടായിട്ടും മുനുഗോഡ് പ്രചാരണത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇതിനെ ഒരു ഉപതിരഞ്ഞെടുപ്പ് മാത്രം എന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ടി ആര്‍ എസ് അവരുടെ സര്‍ക്കാരിന്റെ നിലനില്‍പ്പ് പോലും ഇതിനെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ സര്‍വ്വശക്തിയുമെടുത്ത് പ്രചരണത്തിനുണ്ടായിരുന്നു.

കോണ്‍ഗ്രസിന് ഒരുതരത്തിലും തിരുത്തല്‍ ശക്തിയായി മാറാന്‍ കഴിയില്ലെന്നുള്ള തരത്തിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും മറ്റും. ബിജെപിയുടെ ഫാസിസത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്നു ജനങ്ങള്‍ വിലയിരുത്തിയതിന്‍റെ ഫലമാണ് മനുഗോഡ് മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥിയുടെ വിജയം

Eng­lish Summary:
Telan­gana Manu­god con­stituen­cy by-elec­tion result; Con­gress will not be able to face the casteism raised by BJP

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.