തെലുങ്കാനയിൽ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് ഭാര്യയെയും രണ്ട് കുട്ടികളെയും കൊല്ലാൻ ശ്രമിച്ച മുൻ പ്രോസിക്യൂട്ടർ ബനാല അജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധ നിയമപ്രകാരവും വധശ്രമക്കേസ് പ്രകാരവുമാണ് ഇയാളെ റാച്ചക്കൊണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ലൈസൻസുള്ള പിസ്റ്റൾ കത്തി എന്നിവയും അജയ് കുമാറിന്റെ പക്കൽനിന്നും കണ്ടെത്തി. ഐപിസി സെക്ഷൻ 341,307,506,ആയുധ നിയമത്തിലെ സെക്ഷൻ 30 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2004ൽ അജയ് കുമാർ തെലങ്കാന സംസ്ഥാനത്തിന് വേണ്ടി ഹൈക്കോടതിയിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി 2010 വരെ നിയമിതനായി. 2018 മുതല്‍ 2021 വരെ നാമ്പള്ളി കോടതിയിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്തിരുന്നു.
english summary;Telangana Police arrests ex-prosecutor for trying to kill wife, two kids
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.