തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ അച്ഛനാണ്. ഇന്നലെയാണ് ഹൃദാഘാതത്തെ തുടര്‍ന്ന് കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 1.15 ഓടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേത്തിന് ഉടന്‍ സിപിആര്‍ നല്‍കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
തെലുങ്കിലെ വലിയ താരമായിരുന്നു ഖട്ടമനേനി ശിവ രാമ കൃഷ്ണ മൂര്‍ത്തി എന്ന കൃഷ്ണ. 350ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകനായും, നിര്‍മാതാവായും അദ്ദേഹം ശ്രദ്ധേയനാണ്. 1980കളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം എംപിയായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തോടെയാണ് രാഷ്ട്രീയം വിടുന്നത്. 2009ല്‍ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷന്‍ നല്‍കിയ ആദരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് കൃഷ്ണയുടെ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിര ദേവി മരിക്കുന്നത്. അദ്ദേഹത്തിന്റെ മൂത്ത മകന്‍ രമേഷ് ബാബു ജനുവരിയിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും നടിയുമായ വിജയ നിര്‍മല 2019ലാണ് മരിക്കുന്നത്.
English Summary:Telugu actor Krishna passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.