24 January 2026, Saturday

Related news

January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026

കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നത് പതിനായിരങ്ങള്‍; ഗാസയില്‍ മരണസംഖ്യ ഉയരാന്‍ സാധ്യത

Janayugom Webdesk
ഗാസ സിറ്റി
May 2, 2024 9:04 pm

ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പതിനായിരത്തോളം പലസ്തീനികളുടെ മൃതദേഹങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. പലസ്തീന്‍ സിവില്‍ ഡിഫന്‍സാണ് കണക്കുകൾ പങ്കുവച്ചത്. കുഴിയെടുക്കാനുള്ള ഉപകരണങ്ങള്‍ ഇസ്രയേല്‍ സൈന്യം നശിപ്പിച്ചതാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തടസമായതെന്ന് പലസ്തീന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു. ഉപകരണം ലഭിച്ചില്ലെങ്കില്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ മൂന്നും നാലും വര്‍ഷം സമയമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജീര്‍ണിച്ച മൃതദേഹങ്ങളില്‍ നിന്ന് രോഗങ്ങള്‍ പടരുമെന്ന് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില പകര്‍ച്ചവ്യാധികളുടെ ഭീഷണി വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ലോകാരോഗ്യ സംഘടനയും യു.എന്നും അടിയന്തരമായി ഇടപെടണമെന്നും പലസ്തീന്‍ സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.

ഗാസയിലെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ 7,000ത്തോളം മൃതദേഹങ്ങള്‍ ഉണ്ടെന്നും പലസ്തീനിലെ ആരോഗ്യ വിഭാഗം നേരത്തെ കണക്കാക്കിയിരുന്നു. ഇതുവരെ 34,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഭരണകൂടം നല്‍കുന്ന കണക്ക്. സിവില്‍ ഡിഫന്‍സിന്റെ പുതിയ കണക്കനുസരിച്ച് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയാല്‍ മരണസംഖ്യ 44,500 ആകുമെന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് നേരത്തെ കണക്കുകള്‍ പുറത്ത് വന്നിരുന്നു.

ഏഴ് മാസമായി ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 37 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ ഗാസയിലുണ്ടെന്നാണ് യുഎന്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ബോംബ് ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് 14 വര്‍ഷമെങ്കിലും സമയമെടുക്കുമെന്നും യുഎന്‍ അറിയിച്ചിരുന്നു.

Eng­lish Summary:Tens of thou­sands are trapped under the rub­ble; Gaza casu­al­ties like­ly to rise
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.