19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 9, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

അവധിയിലായിരുന്ന സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തി; ഭീകരൻ പിടിയിൽ

Janayugom Webdesk
കശ്മീര്‍
March 13, 2022 2:24 pm

സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഭീകരനെ പിടികൂടി. ജമ്മു കശ്മീർ പൊലീസാണ് ഇയാളെ പിടികൂടിയത്. അവധിയെടുത്ത് വീട്ടിൽ കഴിയുകയായിരുന്ന ഷോപിയാൻ സ്വദേശി മുക്താർ അഹമ്മദ് ദോഹി (34) ആണ് ഭീകരന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. 

കൊല നടത്താൻ ഉപയോഗിച്ച പിസ്റ്റൾ പിടിയിലായ ഭീകരനിൽ നിന്നു കണ്ടെടുത്തതെന്നു ജമ്മു കശ്മീർ ഐജിപി വിജയകുമാർ പറഞ്ഞു. ലഷ്കറെ തൊയ്ബ കമാൻഡർ അബിദ് റമസാൻ ഷെയ്ഖിന്റെ നിർദേശപ്രകാരമാണ് സിആർപിഎഫ് ജവാനെ കൊലപ്പെടുത്തിയതെന്ന് ഐജിപി അറിയിച്ചു. ഭീകരന് സഹായം നല്‍കിയ പ്രദേശവാസിയും പിടിയിലായതായി പൊലീസ് അറിയിച്ചു. 

ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് അവധിയിൽ തുടരുകയായിരുന്ന സിആർപിഎഫ് ജവാൻ മുക്താർ അഹമ്മദ് ദോഹിക്കെതിരെ ആക്രമണം ഉണ്ടായത്. അവധിയിലായിരുന്ന മുക്താറിനെ ഭീകരർ ശനിയാഴ്ച രാത്രി 7.30 ന് വീട്ടിൽ അതിക്രമിച്ചു കയറി വെടിവെച്ചു കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണു മുക്താർ അഹമ്മദ് ദോഹിയുടെ മരണം. 

Eng­lish Summary:Terrorist arrest­ed in Jammu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.