ജമ്മു കശ്മീരില്‍ സുന്‍ജ്വാന്‍ മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഒരു സൈനികന് വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുന്‍ജ്വാന്‍ മേഖലയിലെ സൈനിക ക്യാമ്പിന് സമീപത്തായിരുന്നു ഏറ്റുമുട്ടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സുന്‍ജ്വാനിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സേനയ്ക്ക് ഈ വീട് വളയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിവരം.
സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിആര്‍പിഎഫും കാഷ്മീര്‍ പോലീസും പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ജമ്മു സോണിലെ എഡിജിപി മുകേഷ് സിംഗ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
English summary; Terrorist attack in Jammu and Kashmir again; soldier killed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.