17 May 2024, Friday

Related news

May 15, 2024
May 15, 2024
May 10, 2024
May 5, 2024
May 4, 2024
April 27, 2024
April 13, 2024
April 8, 2024
April 7, 2024
April 1, 2024

പഞ്ചാബില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം

Janayugom Webdesk
അമൃത്സര്‍
December 10, 2022 10:54 pm

പഞ്ചാബിലെ താന്‍ തരണ്‍ ജില്ലയിലെ സർഹാലി പൊലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച്‌ ആക്രമണം. പാകിസ്ഥാന്‍ സഹായത്തോടെ ഖലിസ്ഥാന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ യുഎപിഎ ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്‍ഐഎയും അന്വേഷണം തുടങ്ങി. 

വെള്ളിയാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് സംഘം പൊലീസ് സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. മേയ് ഒമ്പതിന് മൊഹാലിയിലെ സംസ്ഥാന പൊലീസ് ഇന്റലിജൻസ് വിങ് ആസ്ഥാനത്ത് നടന്ന ഗ്രനേഡ് ആക്രമണവുമായി സംഭവത്തിന് സാമ്യമുണ്ടെന്ന് പൊലീസ് മേധാവി പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 

Eng­lish Sum­ma­ry: Ter­ror­ist attack on police sta­tion in Punjab

You may also Like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.