28 December 2025, Sunday

Related news

December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025

ടെസ്റ്റ് റാങ്കിങ്: ജഡേജയും അശ്വിനും കത്തിക്കയറി

Janayugom Webdesk
ദുബായ്
February 22, 2023 10:43 pm

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍മാരെ കറക്കി വീഴ്‌ത്തിയ രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്ര അശ്വിനും റാങ്കിങ്ങില്‍ നേട്ടം. ബൗളിങ് റാങ്കിങ്ങില്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തി രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കളിയിലെ താരമായത് ജഡേജയായിരുന്നു. സെ­പ്റ്റംബര്‍ 2019ന് ശേഷം ആദ്യമായാണ് ജ­ഡേജ ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടംപിടിച്ചത്.

അശ്വിന്‍ മൂന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനെ പിന്തള്ളിയാണ് അശ്വിന്റെ കുതിപ്പ്. 864 പോയിന്റാണ് അശ്വിനുള്ളത്. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണാണ് തലപ്പത്ത്. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ മിന്നുന്ന പ്രകടനമാണ് 40കാരനായ ആന്‍ഡേഴ്സണെ വീണ്ടും ഒന്നാമതെത്തിച്ചത്. അതേസമയം ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജ ഒന്നാമതും അശ്വിന്‍ രണ്ടാം സ്ഥാനത്തുമാണ്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അക്സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തെത്തി. 

Eng­lish Summary;Test rank­ing: Jade­ja and Ash­win are on fire
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.