23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024

തരൂരിനുനേരേ അച്ചടക്കത്തിന്‍റെ വാളുമായി നേതൃത്വം;പിന്നില്‍ കെസി വിഡി കൂട്ടുകെട്ട്, പിന്തുണയുമായി ചെന്നിത്തലയും

Janayugom Webdesk
തിരുവനന്തപുരം
November 26, 2022 12:33 pm

സംസ്ഥാന കോണ്‍ഗ്രസ്നേതൃത്വത്തെവെല്ലുവിളിച്ച് മുന്നോട്ട് പോകുന്നശശിതൂരിനുനേരെഅച്ചടക്കത്തിന്‍റെ വാള്‍മുന ഉയര്‍ത്താന്‍ ശ്രമം.അതിനായി കെപിസിസിഅച്ചടക്ക സമിതിയാണ് രംഗത്തുള്ളത്.കഴിഞ്ഞദിവസം അച്ചടക്കസമിതി പ്രസിഡന്‍റ്തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ സമിതിയോഗംചേര്‍ന്നു.പാർട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതി. എന്നാൽ,പാർട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം.

ഇക്കാര്യം അച്ചടക്ക സമിതിയുടെ നിർദേശമായി നേതാക്കൾക്കു നൽകും.പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെപിസിസി അച്ചടക്കസമിതി. ശശി തരൂരിന്റെ മലബാർ പര്യടനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. പരിപാടികൾ നടത്തുന്ന നേതാക്കൾ ഡിസിസികളെ മുൻകൂട്ടി അറിയിക്കണമെന്നും പാർട്ടി ചട്ടക്കൂടിൽനിന്ന് എല്ലാവരും പ്രവർത്തിക്കണമെന്നും അച്ചടക്ക സമിതി നിർദേശം നൽകി. അതേസമയം, ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിൻമാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു എം.കെ.രാഘവൻ എംപി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകിയിരുന്നു.

അച്ചടക്കസമിതി പെട്ടന്നുകൂടി തരൂരിന് നോട്ടീസ് കൊടുക്കുന്നതിനു പിന്നില്‍ അദ്ദേഹം അച്ചടക്കലംഘനം നടത്തി എന്നു വരുത്തിതീര്‍ക്കുവാന്‍ വേണ്ടിയാണ്.സാധാരണ അച്ചടക്കസമിതി കൂടുന്നത് പരാതി കിട്ടുമ്പോഴാണ്. എന്നാല്‍ കോഴിക്കോട്ടെ പരിപാട് റദ്ദാക്കിയതുമായി ബന്ധപ്പെട്ടതും, പൊതു സമൂഹത്തില്‍ ചര്‍ച്ചയായതായും,തരൂരിനെതിരേ നിരവധിപരാതികള്‍ കിട്ടിയെന്നുമാണ് നേതൃത്വം പറയുന്നത്.ഈപരാതി അയയ്ക്കലിന് പിന്നില്‍ചില നേതാക്കളുണ്ട്.ഇവര്‍ തരൂരിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

പൊതുപരിപാടികള്‍ക്കൊപ്പം,വ്യക്തിപരമായി അദ്ദേഹം ചിലരെ കണ്ടതും ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്‍റെ ചുമതലഉണ്ടായിരുന്ന എഐസിസിജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ തരൂര്‍വിരുദ്ധപക്ഷം കട്ടകലിപ്പില്‍ തന്നെെയാണ്. ശശി തരൂരിന് എവിടെയും പരിപാടികൾ പങ്കെടുക്കാമെന്നും എന്നാൽ ബന്ധപ്പെട്ട ഡിസിസിയുടെ അനുമതി ആവശ്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. എഐസിസി സംഘടനാ ജനറല്‍സെക്രട്ടറി കെസി വേണുഗോപാലിനേയും പ്രതിപക്ഷനേതാവ് വിഡി സതീശനേയും അനുകൂലിക്കുന്നവരാണ് തരൂരിനെതിരെ പരാതിയുമായി എത്തിയതെന്നും സൂചനയുണ്ട്. യഥാർത്ഥത്തിൽ കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി ഉപേക്ഷിച്ചവരാണ് എല്ലാ വിവാദങ്ങളും സംശയങ്ങളും ഉണ്ടാക്കിയത്.

നേതൃത്വത്തെ പരിപാടി അറിയിക്കേണ്ടത് അവരുടെ ബാധ്യതയുമായിരുന്നു. ഇത്തരത്തിലെ ചർച്ച അച്ചടക്ക സമിതിയിൽ നടന്നതുമില്ല. മറിച്ച് തരൂരിനെതിരെയായി ചർച്ച മാറുകയും ചെയ്തു. ഇതിന് പിന്നിൽ അദ്ദേഹത്തിന് എതിരായ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുണ്ടെന്നാണ് സൂചന.അടുത്ത ദിവസം കൊച്ചിയിൽ പ്രഫഷനൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന സ്റ്റേറ്റ് കോൺക്ലേവ് നടക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കെടുക്കുന്ന കോൺക്ലേവിൽ മുഖ്യപ്രഭാഷകനാണു തരൂർ. കൊച്ചിയിൽ ചില പ്രമുഖ വ്യക്തികൾ തരൂരിനെ കാണാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവരുമായി കൂടിക്കാഴ്ച നടത്തും. വി.ഡി.സതീശന്റെ മണ്ഡലമായ പറവൂരിൽ ഒരു ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും നിർവഹിക്കും.

സതീശന്റെ തടകത്തിലേക്കും തരൂർ എത്തുകയാണ്.കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പരിപാടികളിൽപങ്കെടുക്കുന്നുണ്ട്. ഡിസംബർ 3നു പാലായിൽ കെ എം ചാണ്ടി സ്മാരക പ്രഭാഷണം നിർവഹിക്കും.പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഉദ്ഘാടകൻ. വൈകിട്ട് ഈരാറ്റുപേട്ടയിൽ ജില്ലാ യൂത്ത് കോൺഗ്രസിന്റെ സമ്മേളനത്തിൽ ഉദ്ഘാടകനാകും. വിവാദമുയർന്നെങ്കിലും തരൂരിനെ പങ്കെടുപ്പിച്ചു പരിപാടിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.അന്നു രാത്രി കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിനൊപ്പം അത്താഴം. നാലിനു ചങ്ങനാശേരി അതിരൂപതയുടെ യൂത്ത് കോൺക്ലേവിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിനൊപ്പം പങ്കെടുക്കും.

പന്തളം കൊട്ടാരത്തിലേക്കും തരൂരിനു ക്ഷണമുണ്ട്. വലിയകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനവും നടത്തും. ജെ എസ്.അടൂരിന്റെ ബോധിഗ്രാമിന്റെ ചടങ്ങിലും പങ്കെടുത്താണു തിരുവനന്തപുരത്തേക്കുള്ള മടക്കം.കേരളത്തിലെ കോണ്‍ഗ്രസില്‍ തരൂർ പക്ഷക്കാരും വിരുദ്ധരും തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിനൊപ്പമുള്ള എഗ്രൂപ്പ് തരൂരിനെ അനുകൂലമായി നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

പഴയതുപോലെഓടിനടക്കാന്‍ഉമ്മന്‍ചാണ്ടിക്ക്ആരോഗ്യമില്ല.പിന്നെയുള്ളഗ്രൂപ്പിലെപ്രധാനിതിരുവഞ്ചൂര്‍രാധാകൃഷ്ണനനായിരുന്നു. അദ്ദേഹം കെ സി ജോസഫുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന ഗ്രൂപ്പ് വിട്ടിരിക്കുകയാണ്. ഒസിയുടെ വലംകൈയായ ബെന്നിബഹന്നാന് തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ക്കപ്പുറേത്ത് വലിയതരത്തില്‍ ജനകീയതഒരുക്കാന്‍ കഴിയുന്നില്ല. കെ.ബാബു, കെ സി ജോസഫ് എന്നീ ഗ്രൂപ്പ് പോരാളികള്‍ക്കും അണികളെ വേണ്ടതരത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ തരൂരിന്‍റെ വരവിനെ എഗ്രൂപ്പ് ഏറെ സ്വാഗതം ചെയ്യുന്നതിനു പിന്നിലെന്നു പറയപ്പെടുന്നു

Eng­lish Summary:
Tha­roor leads with sword of dis­ci­pline; behind KC VD alliance, Chen­nitha­la with support

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.