25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 9, 2024
October 9, 2024
September 19, 2024
August 30, 2024
September 20, 2023
September 19, 2023
August 5, 2023
September 18, 2022
September 11, 2022

ആ ഭാഗ്യവാന്‍ കര്‍ണാടക സ്വദേശി അല്‍ത്താഫ്

Janayugom Webdesk
വയനാട്
October 10, 2024 10:25 am

സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ അടിച്ച് കോടിപതിയായ ഭാഗ്യവാന്‍ കര്‍ണാടക സ്വദേശി അല്‍ത്താഫ്. ഇന്നലെ ഉച്ചയ്ക്ക് നടന്ന നറുക്കെടുപ്പില്‍ തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനം വയനാട്ടില്‍ വിറ്റ ടിക്കറ്റിനായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. സ്വന്തമായി വീടില്ലാത്ത അല്‍ത്താഫ് ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു പുതിയ വീട് തന്റെ സ്വപ്നമാണെന്ന് മെക്കാനിക്കായ അല്‍ത്താഫ് പറയുന്നു. കൂടാതെ മക്കളുടെ വിവാഹവും നടത്തണമെന്നും അല്‍ത്താഫ് പറഞ്ഞു. പതിനഞ്ച് കൊല്ലമായി അല്‍ത്താഫ് ലോട്ടറിയെടുക്കാറുണ്ട്.

ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 എന്ന നമ്പറിനായിരുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമേ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 പേരാണ് കോടീശ്വരായത്. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയ്ക്ക് എത്തിയത്. 125. 54 കോടി രൂപയാണ് ആകെ സമ്മാനമായി നല്‍ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.