22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 23, 2024
September 12, 2024
August 6, 2024
June 25, 2024
June 5, 2024
May 20, 2024
May 20, 2024
January 26, 2024
January 17, 2024
January 14, 2024

ശ്രീലങ്കയുടെ 21-ാം ഭരണഘടനാ ഭേദഗതി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും

Janayugom Webdesk
കൊളംബോ
June 6, 2022 8:37 am

ശ്രീലങ്കന്‍ പ്രസി‍ഡന്റിന് അനിയന്ത്രിതമായ അധികാരം നല്‍കുന്ന ഭരണഘടനയുടെ 20ാം വകുപ്പ് റദ്ദാക്കുന്ന 21ാം ഭേദഗതി ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പാർലമെന്റിനെ ശക്തിപ്പെടുത്തുന്ന 19-ാം ഭേദഗതി പിന്‍വലിച്ചതിന് ശേഷം പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് കൂടുതല്‍ അധികാരം നൽകുന്ന ഭരണഘടനയിലെ 20-ാം(എ) വകുപ്പാണ് 21-ാം ഭേദഗതിയിലൂടെ റദ്ദാക്കുന്നത്.

പ്രസിഡന്റ് ഗോതബയ രാജപക്സെ, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, വിദേശകാര്യ മന്ത്രി ജി എല്‍ പീരിസ് എന്നിവരുമായി വിഷയത്തില്‍ പ്രത്യേക ചര്‍ച്ച നടന്നതായി നീതിന്യായ വകുപ്പ് മന്ത്രി വിജയദാസ രാജപക്സെ പറഞ്ഞു. പ്രതിപക്ഷത്തിന്റെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 21-ാം ഭേദഗതി അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത്.

അംഗീകാരം ലഭിച്ച ശേഷം ഭേദഗതിയുടെ കരട് വി‍ജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും വിജയദാസ വ്യക്തമാക്കി. പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ വിക്രമസിംഗെയും രാജപക്‌സെയും തമ്മിലുള്ള കരാറിന്റെ പ്രധാന ഘടകമായിരുന്നു ഭരണഘടനാ പരിഷ്‌കരണം. 2015 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെയാണ് ഭരണഘടനയുടെ 19-ാം ഭേദഗതി നിയമമാക്കുന്നത്. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കാനുള്ള പ്രസിഡന്റിന്റെ വിവേചനാധികാരം 19-ാം ഭേദഗതി പ്രകാരം പിന്‍വലിച്ചു.

2019 ല്‍ അധികാരത്തിലെത്തിയ ഗോതബയ രാജപക്സെ 19-ാം ഭേദഗതി റദ്ദാക്കി. പിന്നീട് 2020 ല്‍ 20-ാം ഭേദഗതിഗതിയിലൂടെ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങള്‍ വര്‍ധിപ്പിച്ചു. സ്വതന്ത്ര സ്ഥാപനങ്ങളിലേക്ക് സുപ്രധാന നിയമനങ്ങൾ നടത്താനും ഭേദഗതി പ്രസിഡന്റിന് അധികാരം നൽകി. ഈ ഭേദഗതി പാസാക്കിയതിന് ശേഷമാണ് രാജപക്‌സെ സഹോദരന്മാരുടെ അടുത്ത കുടുംബാംഗങ്ങളെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചത്.

Eng­lish summary;The 21st Amend­ment to the Con­sti­tu­tion of Sri Lan­ka will be sub­mit­ted to the Cab­i­net for approval

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.