പഞ്ചാബിന് പിന്നാലെ ഹരിയാനയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തില്‍ ആംആദ്മി പാര്‍ട്ടി നീക്കങ്ങള്‍ സജീവമാക്കി. ഇതിന്റെ ഭാഗമായി രണ്ട് പുതിയ കര്‍ഷക സംഘടനകള്‍ക്ക് രൂപം നല്‍കി.
ഭാരതീയ കിസാന്‍ യൂണിയന്‍(ചാദുനി) യില്‍ നിന്നും അടര്‍ത്തിയെടുത്തതാണ് രണ്ട് സംഘടനകളും. ഭാരതീയ കിസാന്‍ യൂണിയന്‍ (ഷഹീദ് ഭഗത് സിങ്), ഭാരതീയ കിസാന്‍ യൂണിയന്‍ (സര്‍ ഛോട്ടു റാം) എന്നിങ്ങനെ പേര് നല്‍കിയിട്ടുള്ള പുതിയ സംഘടനകള്‍ യഥാക്രമം അംബാല, കര്‍ണാല്‍ എന്നിവ കേന്ദ്രമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.
പഞ്ചാബിലെ ജയത്തിന് പിന്നാലെ ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് എഎപിയുടെ ലക്ഷ്യം. ഈ സംസ്ഥാനങ്ങളിലെല്ലാം എഎപിയുടെ സാന്നിധ്യം കോണ്‍ഗ്രസിനെയാണ് ഏറ്റവുമധികം ബാധിക്കുക.
പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം എഎപിയിലേക്ക് ഒഴുകിയിരുന്നു. ഗുരുഗ്രാമിലെ ബിജെപി എംഎല്‍എ ആയിരുന്ന ഉമേഷ് അഗര്‍വാള്‍, മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബിജേന്ദ്ര സിങ്, ഐഎന്‍എല്‍ഡി നേതാവും മുന്‍മന്ത്രിയുമായ ബല്‍ബീര്‍ സിങ് തുടങ്ങിയവരാണ് ഇവരിലെ പ്രധാനികള്‍. നേരത്തെ ചണ്ഡീഗഢ് തദ്ദേശ തെരഞ്ഞെടുപ്പിലും ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ അമ്പരപ്പിക്കുന്ന നേട്ടം എഎപി സ്വന്തമാക്കിയിരുന്നു.
English Summary: The AAP split the farmers’ organization to establish a foothold in Haryana
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.