28 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 9, 2025
October 23, 2024
October 12, 2024
October 3, 2024
September 16, 2024
August 31, 2024
August 30, 2024
August 29, 2024
August 29, 2024
August 28, 2024

യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; നടിമാരായ ബീന ആന്റണിയ്ക്കും സ്വാസികയ്ക്കും നടൻ മനോജിനുമെതിരെ പരാതി നല്‍കി നടി

ജയസൂര്യയ്ക്കും ഇടവേളബാബുനുമെല്ലാമെതിരെ പരാതി നല്‍കിയ നടിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്
Janayugom Webdesk
കൊച്ചി
October 12, 2024 2:21 pm

സൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ ബീന ആന്റണി, സ്വാസിക, നടൻ മനോജ് എന്നിവര്‍ക്കെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിന്മേലാണ് കേസെടുത്തത്. നെടുമ്പാദേശി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബീനാ ആന്‍റണിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി മനോജും മൂന്നാം പ്രതി സ്വാസികയുമാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന കാലഘട്ടത്തിൽ ഇടവേള ബാബു, ജയസൂര്യ, ജാഫർ ഇടുക്കി, മണിയൻ പിള്ള രാജു, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരേ പരാതി നൽകിയ നടിയാണ് പരാതിക്കാരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.