എഐവൈഎഫ് സംസ്ഥാന ശില്‍പശാല നാളെയും മറ്റന്നാളുമായി വയനാട് ജില്ലയിലെ തരിയോടുവച്ച് നടക്കും. ഇന്ത്യയിലെ ആദ്യത്തെ യുവജനപ്രസ്ഥാനമായ എഐവൈഎഫ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാനും ആശയദൃഢത കൈവരിക്കാനും ഒരു സമൂഹത്തെ മുന്നോട്ട്‌കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാലക്ക് വയനാടിന്റെ മണ്ണില്‍ തിരിതെളിയുന്നത്.
രണ്ട് ദിവസം നടക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടനം സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ രാജാജി മാത്യൂ തോമസ്, പിപി സുനീര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. പി സന്തോഷ് കുമാര്‍, പികെ കൃഷ്ണമൂര്‍ത്തി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍, പ്രസിഡന്റ് എന്‍ അരുണ്‍, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബു, പ്രസിഡന്റ് പി കബീര്‍, അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
English summary; The AIYF State Workshop
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.