ഭൂമിയെ ലക്ഷ്യമിട്ടെത്താന്‍ സാധ്യതയുള്ള ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള ഡാര്‍ട്ട് ദൗത്യം വിജയിച്ചതായി നാസ.
ഡിമോര്‍ഫോസ് എന്ന ചെറുഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി അതിന്റെ സഞ്ചാരപാത മാറ്റുകയായിരുന്നു ഡാര്‍ട്ടിന്റെ ദൗത്യ ലക്ഷ്യം. 160 മീറ്റര്‍ വീതിയുള്ള ഡിമോര്‍ഫോസിന്റെ സഞ്ചാരപാത മാറിയതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. ദൂരദര്‍ശിനികളുടെ സഹായത്തോടെ അളവുകളെടുത്താണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.
ഛിന്നഗ്രഹത്തെ പ്രതിരോധിക്കാന്‍ ഡാര്‍ട്ടിന് കഴിഞ്ഞതോടെ ഭൗമ പ്രതിരോധരംഗത്തെ ഏറ്റവും നിര്‍ണായകമായ കാല്‍വയ്പായി ഇത് വിലയിരുത്തപ്പെടുന്നു. സെക്കന്‍ഡില്‍ 6.6 കിലോമീറ്റര്‍ എന്ന വേഗത്തിലാണ് ഡാര്‍ട്ട് ചെറു ഛിന്നഗ്രഹത്തിന് നേരെ പാഞ്ഞടുത്തത്. അവസാന അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു ലക്ഷ്യസ്ഥാനത്തേക്കുള്ള ഡാര്‍ട്ടിന്റെ സഞ്ചാരം.
ഇടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ഡൈമോര്‍ഫസിന്റെ ചിത്രങ്ങളും പേടകം പകര്‍ത്തി അയച്ചിരുന്നു. ഡിഡിമസിന്റെ നിഴലില്‍ ആയിരുന്ന ഡൈമോര്‍ഫസിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ഇടിക്കുന്നതിനു മുന്‍പ് 11 മണിക്കൂര്‍ 55 മിനിറ്റ് എടുത്താണ് ഡൈമോര്‍ഫസ് ഡിഡിമോസിനെ ചുറ്റിയിരുന്നത്. ആ ഭ്രമണ സമയം കുറയ്ക്കാനും സഞ്ചാര പാത മാറ്റാനും ദൗത്യത്തിന് കഴിഞ്ഞിട്ടുണ്ട്.
English Summary: The asteroid changed course; Dart mission success
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.